Ultimate magazine theme for WordPress.

പിണറായിയ്ക്ക് മത തീവ്രവാദികളെ ഭയമാണ്, നാർക്കോട്ടിക് ജിഹാദ് കേട്ടിട്ടേയില്ലെന്ന് പറഞ്ഞത് അതുകൊണ്ട്: കെ.സുരേന്ദ്രൻ

0

തിരുവനന്തപുരം: നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കെ സുരേന്ദ്രൻ. നാർകോട്ടിക്ക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ലോകമെമ്ബാടും മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണെന്നും അത് കണ്ണുതുറന്ന് കാണാൻ പിണറായിക്ക് പറ്റാത്തത് മതഭീകരവാദികളോടുള്ള ഭയം കൊണ്ടാണെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പാലാ ബിഷപ്പ് ഭീകരവാദികൾക്കെതിരായ ഒരു നിലപാടാണ് സ്വീകരിച്ചത്. അതുപക്ഷേ ചെന്നു കൊണ്ടത് സിപിഎമ്മിനും കോൺഗ്രസിനുമാണ്. ഇരു പാർട്ടികളും വോട്ടുബാങ്ക് താത്പര്യം മുൻനിർത്തി മതവാദശക്തികളെ പ്രൊത്സാഹിപ്പിക്കുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും അസഹിഷ്ണുതയാണിത്.

- Advertisement -

സത്യം പറയുന്നവരെയെല്ലാം സംഘപരിവാർ ആക്കുകയാണ്. നാർകോട്ടിക്ക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടേയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ലോകമ്ബാടും മതഭീകരവാദശക്തികളും ലഹരിമാഫിയയും തമ്മിലുള്ള ബന്ധം പകൽ പോലെ വ്യക്തമാണ്. അത് കണ്ണുതുറന്ന് കാണാൻ പിണറായിക്ക് പറ്റാത്തത് മതഭീകരവാദികളോടുള്ള ഭയം കൊണ്ടാണ്’, കെ സുരേന്ദ്രൻ വ്യക്തമാക്കി.

- Advertisement -

Leave A Reply

Your email address will not be published.