Ultimate magazine theme for WordPress.

നാർക്കോട്ടിക് ജിഹാദ്: അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ജോർജ് കുര്യൻ അമിത് ഷായ്ക്ക് കത്തയച്ചു

0

കേരളത്തിൽ നാർക്കോട്ടിക്ക് ജിഹാദ് ശക്തമാകുന്നുണ്ടെന്ന പാലാ ബിഷപ്പിൻറെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തയച്ചു. അപ്രിയ സത്യം തുറന്ന് പറഞ്ഞതിൻറെ പേരിൽ ജിഹാദികളും കോൺ?ഗ്രസ്-സി.പി.എം ഉൾപ്പെടെയുള്ള കപട മതേതര പാർട്ടികളും ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുകയാണ്. ലൗജിഹാദിനെ പോലെ നാർക്കോട്ടിക്ക് ജിഹാ?ദും യാഥാർത്ഥ്യമാണെന്നും അമുസ്‌ലിംകളെ ലക്ഷ്യമിട്ട് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും കത്തിൽ അദ്ദേഹം പറഞ്ഞു.

പാലാ ബിഷപ്പിൻറെ നാർക്കോട്ടിക് ജിഹാദ് ആരോപണത്തെ പിന്തുണച്ച് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണിയും രംഗത്തുവന്നു. മയക്കുമരുന്ന് എന്ന സാമൂഹ്യവിപത്ത് ചൂണ്ടിക്കാട്ടുകയും അതിനെതിരെ ജാഗ്രതാ നിർദേശം നൽകുകയുമാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ചെയ്തതെന്ന് ജോസ് കെ.മാണി പറഞ്ഞു. സാമൂഹ്യതിന്മകൾക്ക് എതിരെ വിശ്വാസികളെയും പൊതുസമൂഹത്തെയും ബോധവൽക്കരിക്കാനുള്ള ഉത്തരവാദിത്വം എക്കാലവും സഭാനേതൃത്വം നിർവഹിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

- Advertisement -

അതേ സമയം വർഗീയ പരാമർശം നടത്തിയ വൈദികനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ പ്രതിഷേധിച്ചു. മഠത്തിലെ ചാപ്പലിലെ കുർബാനക്കിടെ വൈദികൻ വർഗീയ പരാമർശം നടത്തിയെന്നും ഇതിനെ എതിർത്തുവെന്നും സിസ്റ്റർ അനുപമ പറഞ്ഞു. പാലാ ബിഷപ്പിൻറെ പരാമർശത്തെ പിന്തുണക്കുന്നില്ലെന്നും കന്യാസ്ത്രീകൾ കൂട്ടിച്ചേർത്തു. ഫ്രാങ്കോ മുളക്കലിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കന്യാസ്ത്രീകളാണ് ഇവർ.

- Advertisement -

Leave A Reply

Your email address will not be published.