Ultimate magazine theme for WordPress.

കോവിഡ് അവലോകനയോഗം ഇന്ന്; കൂടുതൽ ഇളവുണ്ടായേക്കും

0

തിരുവനന്തപുരം: കോവിഡ് ബാധിതർ കുറഞ്ഞുവരുന്നതിനാൽ ഇന്ന് ചേരുന്ന അവലോകന യോഗത്തിൽ സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും.

സർക്കാർ ഓഫീസുകളിൽ ഇനിമുതൽ ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കും. ജീവനക്കാർക്ക് കാർഡ് പഞ്ചിങ്ങും നിർബന്ധമാക്കി. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മ്യൂസിയങ്ങൾ ചൊവ്വാഴ്ച തുറക്കും. മൃഗശാലകളും തുറക്കാനാണ് സാധ്യത.

- Advertisement -

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയും നൽകിയേക്കും. തിയറ്റർ തുറക്കുന്നത് സംബന്ധിച്ച് കൂടുതൽ ആലോചന വേണ്ടിവരുമെന്നാണ് വിവരം.

- Advertisement -

Leave A Reply

Your email address will not be published.