കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ്സ് വിട്ടു; സി പി എമ്മിലേക്ക്
തിരുവനന്തപുരം: കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാറും സി പി എമ്മിലേക്ക്. സി പി എമ്മിലേക്കെത്തുന്ന അനിൽകുമാറിനെ എ കെ ജി സെന്ററിൽ കോടിയേരി ബാലകൃഷ്ണൻ സ്വീകരിക്കും. അനിൽകുമാരിന് നൽകേണ്ട പദവിയിൽ സി പി എം പിന്നീട് തീരുമാനമെടുക്കും. നേരത്തെ കെ പി സി സി സെക്രട്ടറിയും നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയുമായിരുന്ന പി എസ് പ്രശാന്തിനും കോൺഗ്രസിൽ നിന്ന് രാജിവച്ച് സി എമ്മിൽ ചേർന്നിരുന്നു.
പുതിയ ഡി സി സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ നേതൃത്വത്തിന് നേരെ വലിയ വിമർശനം ഉയർത്തിയാണ് കെ പി അനിൽകുമാർ രംഗത്തെത്തിയത്. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കിൽ കേരളത്തിലെ കോൺഗ്രസിൻറെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനിൽകുമാർ പറഞ്ഞത്. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാൻ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാർത്ഥതയോ ഇല്ല. ഡിസിസി പ്രസിഡൻറുമാരെ വെക്കുമ്പോ മാനദണ്ഡം വേണം. ഇഷ്ടക്കാരെ ഇഷ്ടം പോലെ വെക്കുന്ന അവസ്ഥയാണ് നിലവില്ലെന്നുമായിരുന്നു അനിൽ കുമാർ പറഞ്ഞത്
- Advertisement -
ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിലെ ഈ പ്രതികരണത്തെ തുടർന്ന് കെ പി അനിൽകുമാറിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. തുടർ നടപടികളെടുക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതിന് അനിൽകുമാർ മറുപടി നൽകിയെങ്കിലും നേതൃത്വം അനുകൂലമായി പ്രതികരിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് രാജി
- Advertisement -