Ultimate magazine theme for WordPress.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരങ്ങളെ അലുമിനിയം ഫോയിലുകളിൽ പൊതിഞ്ഞ് നിർത്തുന്നത് എന്തുകൊണ്ട്?

0

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരങ്ങൾ അലുമിനിയം ഫോയിലുകളിൽ പൊതിഞ്ഞു നിർത്തുന്നു. പടിഞ്ഞാറൻ അമേരിക്കയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവിടങ്ങളിലെ വരൾച്ച ബാധിച്ച സ്ഥലങ്ങളിലെ സ്ഥിരം ഭീഷണിയാണ് കാട്ടു തീ. അതിൽ നിന്നും മരങ്ങളെ രക്ഷിക്കാനാണ് ഇങ്ങനെ അലുമിനിയം കൊണ്ട് സംരക്ഷിച്ച് നിർത്തുന്നത്.

റെഡ് വുഡിന്റെ ഗണത്തിൽപ്പെടുന്ന സെക്വോയ മരങ്ങളുടെ ഒരു തോട്ടത്തിലാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മരം ഉള്ളത്. 275 അടി ഉയരം വരുന്ന ഈ മരത്തിന് പേരിട്ടിരിക്കുന്നത് ജനറൽ ഷെർമാൻ ട്രീ എന്നാണ്. കാട്ടുതീയിൽ നിന്ന് സംരക്ഷിക്കുവാൻ ഈ മരത്തെയും അലുമിനിയത്തിന്റെ സംരക്ഷണ ആവരണത്തിൽ പൊതിഞ്ഞാണ് നിർത്തിയിരിക്കുന്നത്. കാലിഫോർണിയയിലെ സെക്വോയ ദേശീയ ഉദ്യാനത്തിലെ, പഴക്കം ചെന്ന 2000 മരങ്ങൾക്കിടയിലെ കുറ്റിക്കാടുകളും പ്രീ-പൊസിഷനിങ്ങ് എഞ്ചിനുകളും അഗ്‌നിശമന സേനാംഗങ്ങൾ വൃത്തിയാക്കിയെന്ന് സ്ഥലത്തെ ഇൻസിഡന്റ് കമാൻഡർമാർ അറിയിച്ചു.

- Advertisement -

‘ഈ മരങ്ങൾ സംരക്ഷിക്കുന്നതിന് അവർ അസാധാരണമായ നടപടികളാണ് കൈക്കൊള്ളുന്നത്,’ പാർക്കിന്റെ റിസോഴ്സ് മാനേജരായ ക്രിസ്റ്റി ബ്രിഗാം പറഞ്ഞതായി മെർക്കുറി ന്യൂസ് റിപ്പോർട്ട് ചെയ്തു. ‘2000വും 3000വും വർഷങ്ങൾ പഴക്കമുള്ള ഈ മരങ്ങൾ സംരക്ഷിക്കാൻ ഞങ്ങളാൽ ആവുന്നതെല്ലാം ചെയ്യണമെന്നാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്.’

കാലിഫോർണിയയിലെ കാടുകൾക്ക് ദശലക്ഷക്കണക്കിന് ഏക്കറുകളുടെ (ലക്ഷക്കണക്കിന് ഹെക്ടറുകളുടെ) വിസ്തീർണ്ണമുണ്ട്. ഇവ ഈ വർഷത്തെ കാട്ടുതീയുടെ സമയത്ത് കത്തിനശിച്ചിരുന്നു. ഈ അവസ്ഥ ഇനിയും വരാതെയിരിക്കാനാണ് ഇവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രദേശങ്ങളിൽ കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. അതേപോലെ വർഷങ്ങളായി തുടരുന്ന വരൾച്ചയ്ക്കും ഉയർന്നു കൊണ്ടിരിക്കുന്ന താപനിലയ്ക്കും പിന്നിലുള്ള കാരണം മനുഷ്യ നിർമ്മിത ആഗോള താപനമാണന്ന് ഇവർ ആരോപിക്കുന്നു.

കഴിഞ്ഞ സെപ്റ്റംബർ 10ന് ഘോരമായ ഇടിമിന്നൽ ഉണ്ടാവുകയും സ്ഥലത്ത് വൻ നാശം ഉണ്ടാകാൻ കാരണമാകുകയും ചെയ്തിരുന്നു. ഇടിമിന്നലിനെ തുടർന്നുണ്ടായ പാരഡൈസ് തീപിടിത്തം, കോളനി തീപിടിത്തം തുടങ്ങിയ കാട്ടുതീകൾക്കെതിരെ ഏകദേശം 500 ഓളം ഉദ്യോഗസ്ഥരാണ് പോരാടിയത്. ഈ തീപിടുത്തങ്ങൾ ഏതാണ്ട് 9,365 ഏക്കറോളം വരുന്ന വനപ്രദേശമാണ് പൂർണ്ണമായും വെണ്ണിറാക്കിയത്.

ജയന്റ് ഫോറസ്റ്റിലെ കൂറ്റൻ മരങ്ങൾ, വിനോദ സഞ്ചാരികളുടെ ഒരു വലിയ ആകർഷണ കേന്ദ്രമാണ്. ലോകമെമ്ബാടുമുള്ള സഞ്ചാരികൾ ഈ മരങ്ങൾ സന്ദർശിക്കാൻ എത്താറുണ്ട്. അവയുടെ ആകർഷണീയമായ ഉയരവും അസാധാരണമായ ചുറ്റളവും ആരെയും അത്ഭുതപ്പെടുത്താൻ പോന്നതാണ്.
ലോകത്തിലെ ഏറ്റവും ഉയരം കൂടി മരങ്ങൾ അല്ലായെങ്കിലും – കാലിഫോർണിയയിലെ റെഡ്വുഡ് മരങ്ങൾക്ക് 300 അടിയിൽ കൂടുതൽ നീളം വെയ്ക്കാറുണ്ട് – വിസ്തൃതിയുടെ കണക്കനുസരിച്ച് നോക്കിയാൽ ഭീമൻ സെക്വോയകൾക്കാണ് വലുപ്പം കൂടുതൽ.

ചെറിയ തീപിടുത്തങ്ങൾ സ്വതവേ സെക്വോയ മരങ്ങളെ ബാധിക്കാറില്ല. കട്ടിയുള്ള പുറംതൊലി ഉള്ളത് കൊണ്ടാണിത്. ചെറിയ തീപിടുത്തങ്ങൾ ഇവയ്ക്ക് ഉപദ്രവമുണ്ടാക്കാറില്ല എന്നു മാത്രമല്ല അവയ്ക്ക് സഹായവുമാണ്. ചെറിയ തീപിടുത്തങ്ങൾ ഈ മരങ്ങളുടെ കോണുകൾ തുറക്കാൻ കാരണമാകുകയും അതു വഴി വിത്തുകൾ പുറത്തു വിടാൻ സഹായിക്കുകയും ചെയ്യുന്നു. അത് വഴി അവയ്ക്ക് പ്രത്യുത്പാദനത്തിലേക്കാണ് വഴി തുറക്കുന്നത്.

അതേസമയം, പടിഞ്ഞാറൻ അമേരിക്കയിൽ കണ്ടു വരുന്ന കൂറ്റൻ തീപിടുത്തങ്ങൾ ഇവയ്ക്ക് ദോഷകരമായും ഈ പ്രദേശങ്ങളിലേക്ക് മാലിന്യം തള്ളപ്പെടുന്നതിലേക്കുമാണ് എത്തിക്കുന്നത്. കാരണം അവ മരങ്ങളുടെ കൊമ്ബിൽ തീപിടിക്കുന്നതിനും അവ മുകളിലേക്ക് പടരുന്നതിനും കാരണമാകുന്നു.

- Advertisement -

Leave A Reply

Your email address will not be published.