Ultimate magazine theme for WordPress.

വർഗീയവിദ്വേഷം തടയുന്നതിനു പകരം സിപിഎം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു: ഡോ. ഗീവർഗീസ് മാർ കൂറിലോസ

0

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസംഗത്തിന് ശേഷം ധ്രുവീകരണത്തിനെതിരെ സംസ്ഥാന സർക്കാർ തുടക്കത്തിൽ തന്നെ അൽപ്പം ജാഗ്രതയും മധ്യസ്ഥ ശ്രമങ്ങളിൽ ആർജ്ജവവും കാണിക്കേണ്ടതായിരുന്നുവെന്ന് യാക്കോബായ സുറിയാനി സഭനിരണം ഭദ്രസനാധിപൻ ഡോ. ഗീവർഗീസ് മാർക്കൂറിലോസ് മെത്രാപൊലിത്ത. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസും അൽപ്പം കൂടി നേതൃപാടവവും ആർജ്ജവവും കാട്ടിയെന്ന് പറയാം. ‘കേരള ശബ്ദം’ വാരികയുടെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇടത് അനുഭാവികൂടിയായ ഡോ. ഗീവർഗീസ് മാർ കൂറിലോസ് സിപിഎമ്മിനും ഇടതുപക്ഷത്തിനുമെതിരെ ശക്തമായ നിരീക്ഷണങ്ങൾ നടത്തുന്നത്.

‘സർവ്വകക്ഷി സർവ്വമത നേതാക്കളുടെ അനിരജ്ഞന സമ്മേളനം വളരെ മുമ്‌ബേ സർക്കാർ വിളിക്കേണ്ടതായിരുന്നു. ഇനിയെങ്കിലും സമുദായ സൗഹാർദം ഉറപ്പിക്കാൻ ആവശ്യമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം. കേരളത്തിൽ ഇടതുപക്ഷം ലക്ഷ്യമിടുന്നത് കോൺഗ്രസിനെ ആണെന്ന് തോന്നും. മതേതരത്വം ഭീഷണി നേരിടുന്ന കാലത്ത് കോൺഗ്രസ് മുക്ത കേരളമല്ല ഇടതുപക്ഷം ലക്ഷ്യമിടേണ്ടത്. വർഗ്ഗീയ മുക്ത കേരളമാണ്’- ഗീവർഗീസ് മാർ കൂറിലോസ് വ്യക്തമാക്കി.

- Advertisement -

‘അതിനകത്ത് ഒരു രാഷ്ട്രീയ മുതലെടുപ്പ് ഉണ്ട്. തങ്ങൾക്ക് എന്തെങ്കിലും ലാഭം ഉണ്ടാകുന്നെങ്കിൽ ഉണ്ടാകട്ടെയെന്ന സമീപനമാണ്. മുമ്‌ബൊക്കെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മതനിരപേക്ഷതക്ക് വേണ്ടി ആർജവത്തോടെ നിലപാട് എടുത്തിട്ടുണ്ട്. അതിന്റെ തീഷ്ണ കുറഞ്ഞു’- മാർ കൂറിലോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.