തിരുവനന്തപുരം: കൊവിഡ് മരണത്തിൽ നഷ്ടപരിഹാരം നിശ്ചയിക്കാൻ മാർഗരേഖയായി. ജില്ലാതല സമിതി രൂപീകരിക്കും. കളക്ടർക്കാണ് അപേക്ഷ നൽകേണ്ടത്. മരിച്ചയാളുടെ ബന്ധുക്കൾ നൽകുന്ന അപേക്ഷയിൽ ഒരു മാസത്തിനകം തീരുമാനമെടുക്കണം.
നേരത്തെ രേഖപ്പെടുത്താതെ പോയ കൊവിഡ് മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തും. ദുരന്തനിവാരണ വകുപ്പാണ് നഷ്ടപരിഹാരം വിതരണം ചെയ്യുക. സമിതിയുടെ തീരുമാനം അപേക്ഷ നൽകിയ വ്യക്തിയ്ക്ക് അനുകൂലമല്ലെങ്കിൽ അതിനുള്ള വ്യക്തമായ കാരണം ബോദ്ധ്യപ്പെടുത്തണം.