സംസ്ഥാനത്ത് പുതിയ വനിതാ കമ്മിഷൻ അധ്യക്ഷയായി അഡ്വ. പി സതീദേവി ഇന്ന് ചുമതലയേൽക്കും. പരാതിക്കാരോട് ഒരു വിവേചനവും ഉണ്ടാകാത്ത പ്രവർത്തനം നടത്തുമെന്നും പാർട്ടിയുടേയോ ജാതിയുടേയോ മതത്തിന്റെയോ വ്യത്യാസമില്ലാതെ പരാതികൾ പരിഹരിക്കുമെന്നും പി സതീദേവി പറഞ്ഞു.
സി പി എം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ് പി. സതീദേവി. 2004ൽ വടകരയിൽ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു. സതീദേവിയെ കമ്മിഷൻ അധ്യക്ഷയാക്കാൻ നേരത്തെ തന്നെ ധാരണയായിരുന്നു.
- Advertisement -