തിരുവനന്തപുരം: ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂൾ തുറക്കുമ്‌ബോൾ കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂളുകളിലെ കൊവിഡ് പ്രതിരോധം എൻഎസ്എസ് പോലെയുള്ള സംഘടനകൾ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഭവനരഹിതർക്കായി പൂർത്തീകരിച്ച 25 വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറി. വിവിധ പ്രവർത്തനങ്ങളിലൂടെ എൻഎസ്എസ് വോളന്റീയർമാർ ശേഖരിച്ച പണം കൊണ്ടാണ് വീടുകൾ പൂർത്തിയാക്കിയത്.
- Advertisement -
സംസ്ഥാനത്ത് സ്‌കൂൾ തുറക്കുമ്‌ബോൾ നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ട എന്നാണ് തീരുമാനം. ആദ്യ ദിവസങ്ങളിൽ കുട്ടികളുടെ സമ്മർദ്ദം അകറ്റാനുള്ള ക്ലാസുകളായിരിക്കും നടത്തുക. പിന്നീട് പ്രത്യേക ഫോകസ്സ് ഏരിയ നിശ്ചയിച്ച് പഠിപ്പിക്കാനാണ് തീരുമാനം.
- Advertisement -