തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതല്‍ കാസര്‍കോടു വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കനത്ത മഴയില്‍ വ്യാപക നാശനഷ്ടമുണ്ടായി. കൊല്ലം തെന്മലയിലെ സപ്ലൈക്കോ വിപണന കേന്ദ്രത്തില്‍ വെള്ളം കയറി. പുനലൂര്‍-ആര്യങ്കാവ് മേഖലകളില്‍ വീടുകള്‍ ഭാഗികമായി തകര്‍ന്നു.കോട്ടയത്ത് മലയോര മേഖല മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.
- Advertisement -
ഈരാറ്റുപേട്ട-തൊടുപുഴ റോഡില്‍ നിരവധി സ്ഥലങ്ങളില്‍ അപകട ഭീഷണി ഉണ്ട്. കോഴിക്കോട് ജില്ലയില്‍ 15 ക്യാമ്ബുകള്‍ തുറന്നു. 115 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിരോധിച്ചു. കണ്ണൂര്‍ പയ്യാവൂര്‍ കരിമ്ബിന്‍കണ്ടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. അനില്‍കുമാര്‍ എന്നയാളാണ് ഒഴുക്കില്‍പ്പെട്ടത്.
- Advertisement -