പാലക്കാട്: കനത്ത മഴയില്‍ മണ്ണിടിഞ്ഞപ്പോള്‍ അതിനടിയില്‍ അകപ്പെട്ടത് നായയയും ആറ് കുഞ്ഞുങ്ങളും. നായയുടെ നിര്‍ത്താതെയുള്ള കുര കേട്ടാണ് പ്രദേശവാസികള്‍ ഇവിടേക്കെത്തിയത്. നാട്ടുകാരെത്തുമ്ബോള്‍ കണ്ടത് കഴുത്തോളം മണ്ണു മൂടിയ നായ ഉറക്കെ കരയുന്നതാണ്.
ഇതോടെ നായയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നാട്ടുകാര്‍ നടത്തിയത്. എന്നാല്‍ പിന്നീടാണ് നായയുടെ ആറ് കുഞ്ഞുങ്ങള്‍ കൂടി മണ്ണിനടിയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് അമ്മ നായ ഉറക്കെ കരഞ്ഞതെന്ന് പിന്നീടാണ് നാട്ടുകാര്‍ക്ക് മനസിലായത്. രണ്ട് നായ്ക്കുട്ടികളെ മാത്രമേ മണ്ണിനടിയില്‍ നിന്നു ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞുള്ളൂ.
- Advertisement -
പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണിയി സ്വദേശി കണ്ടംകുളങ്ങര ഹൈദരാലിയുടെ വീട്ടിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നാട്ടുകാരുടെ പരിചരണത്തില്‍ അമ്മ നായയും രണ്ട് കുട്ടികളും സുഖം പ്രാപിക്കുന്നു.
- Advertisement -