Ultimate magazine theme for WordPress.

തൊടുപുഴയിൽ കാർ ഒഴുക്കിൽപെട്ട് മരിച്ച രണ്ടു പേരെയും തിരിച്ചറിഞ്ഞു

0

 

 

 

തൊടുപുഴ: തൊടുപുഴയിൽ ഒഴുക്കിൽപെട്ട് ഒലിച്ചു പോയ കാറിലുണ്ടായിരുന്ന രണ്ടു പേരും മരിച്ചു. രണ്ടുപേരെയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണികൃഷ്ണൻ(30), കൂത്താട്ടുകുളം ഒലിയപ്പുറം വറ്റിനാൽ പുത്തൻപുരയിൽ നിമ കെ.വിജയൻ(28) എന്നിവരാണ് മരിച്ചത്. കൂത്താട്ടുകുളം ആയുർവേദ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരും.

- Advertisement -

ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. അറക്കുളം മൂന്നുങ്കവയൽ പാലത്തിൽനിന്ന് ഓടിക്കൊണ്ടിരുന്ന കാർ കുത്തൊഴുക്കിൽപെട്ട് ഒലിച്ചുപോവുകയായിരുന്നു. വാഗമൺ ഭാഗത്തുനിന്ന് കാഞ്ഞാർ ഭാഗത്തേക്ക് വരുമ്പോൾ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. കാർ ആദ്യം മുന്നങ്കവയലിന് സമീപമുള്ള സുരക്ഷാഭിത്തിയിൽ ഇടിച്ചുനിൽക്കുകയും പിന്നീട് മലവെള്ളത്തിന്റെ ശക്തിയിൽ സുരക്ഷാഭിത്തി തകർത്ത് കാറും യാത്രികരും ഒലിച്ചുപോകുകയായിരുന്നെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.