ലഖിംപൂര്‍ ഖേരി കര്‍ഷകക്കൊല; കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ ട്രെയിന്‍ തടയല്‍ സമരം ഇന്ന്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലയുമായി ബന്ധപ്പെട്ട് മകന്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം തിങ്കളാഴ്ച. മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.
രാജ്യവ്യാപകമായി ആറുമണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. രാവിലെ 10 മുതല്‍ ലഖിംപൂര്‍ ഖേരി വിഷയത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച വ്യക്തമാക്കി. നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു ആശിഷ് മിശ്രയുടെ അറസ്റ്റ്. എന്നാല്‍, കേന്ദ്ര മന്ത്രിസഭയില്‍ അജയ് മിശ്ര തുടരുേമ്ബാള് നീതി ലഭ്യമാകില്ലെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു.
- Advertisement -
ഒക്ടോബര്‍ മൂന്നിനാണ് രാജ്യത്തെ നടുക്കിയ സംഭവം. പ്രതിഷേധവുമായെത്തിയ കര്‍ഷകര്‍ക്ക് ഇടയിലേക്ക് ആശിഷ് മിശ്രയുടെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. ദുരന്തത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി.
- Advertisement -