പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ അവകാശത്തെ മാനിക്കുന്നു, റോഡ് തടഞ്ഞുള്ള സമരം അംഗീകരിക്കാനാവില്ല; വിമര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി സുപ്രീംകോടതി. നിയമ നടപടി പരിഗണനയില്‍ ഇരിക്കുമ്ബോഴും കര്‍ഷകരുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍, റോഡ് തടഞ്ഞുള്ള പ്രതിഷേധം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്ബോള്‍ വാക്കാലായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം.
റോഡ് തടഞ്ഞുള്ള സമരം ഒഴിവാക്കുന്നതില്‍ കര്‍ഷകര്‍ നിലപാട് അറിയിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഡിസംബര്‍ ഏഴിന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെ ജന്തര്‍മന്ദിറില്‍ പ്രതിഷേധിക്കാന്‍ അനുമതി തേടി കര്‍ഷകര്‍ കോടതിയെ സമീപിച്ചപ്പോഴും സമാനമായ നിരീക്ഷണം കോടതി നടത്തിയിരുന്നു.
- Advertisement -
ഡല്‍ഹിയെ ശ്വാസംമുട്ടിക്കുന്നതാണ് സമരമെന്നും ഇത് ഈ രീതിയില്‍ മുന്നോട്ട് പോകാനാവില്ലെന്നും സുപ്രീംകോടതി അന്ന് നിരീക്ഷിച്ചിരുന്നു.എന്നാല്‍, സമരം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഇതിനോട് സഹകരിക്കാന്‍ കര്‍ഷകര്‍ തയാറായില്ലെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അന്ന് കോടതിയെ അറിയിച്ചത്.
- Advertisement -