ഇടുക്കി: വണ്ടിപ്പെരിയാറില്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന ചിത്രം പകര്‍ത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. പശുമല സ്വദേശി ഷിബുവാണ് പിടിയിലായത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ആറു മാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം. പ്രതി പെണ്‍കുട്ടിയുടെ നഗ്ന ഫോട്ടോ മറ്റുള്ളവരെ കാണിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
ഇടുക്കി ചൈല്‍ഡ് ലൈന്‍ കുട്ടികള്‍ക്കെതിരായ അതിക്രമത്തിന് കേസെടുത്ത്, പ്രതിയെ വണ്ടിപ്പെരിയാര്‍ പൊലീസിനു കൈമാറി. കുട്ടികള്‍ക്കെതിരായ അതിക്രമം, ഐ.ടി. ആക്‌ട്, അറിഞ്ഞു കൊണ്ട് കുറ്റകൃത്യം ചെയ്യുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
- Advertisement -