Ultimate magazine theme for WordPress.

ഉത്തരാഖണ്ഡില്‍ മഞ്ഞുവീഴ്ചയില്‍ കാണാതായ 11 വിനോദ സഞ്ചാരികള്‍ മരിച്ചു

0

ഡ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മോശം കാലാവസ്ഥയിലും കനത്ത മഞ്ഞുവീഴ്ചയിലും കാണാതായ 11 വിനോദ സഞ്ചാരികള്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയെയും ഉത്തരഖണ്ഡിലെ ഹര്‍സിലിനെയും ബന്ധിപ്പിക്കുന്ന പാതയായ ലംഘാഗ പാസില്‍ നിന്ന് 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

വിനോദ സഞ്ചാരികളും പോര്‍ട്ടര്‍മാരും ഗൈഡുകളും അടക്കം അടക്കം 17 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു പേരെ വ്യോമസേന രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഹര്‍സിലില്‍ എത്തിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

- Advertisement -

15,700 അടി ഉയരത്തില്‍ നിന്ന് നാല് മൃതദേഹങ്ങളും 16,500 അടി ഉയരത്തില്‍ നിന്ന് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തി. 4 അസം ദോഗ്ര സ്കൗട്ടും ഐ.ടി.ബി.പിയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

ഒക്ടോബര്‍ 18നാണ് ഉത്തരകാശിയിലെ 17,000 അടി ഉയരമുള്ള ഹര്‍സില്‍-ചിത് കുല്‍ ട്രെക്കിങ്ങിന് പോയ വിനോദ സഞ്ചാര സംഘത്തെയാണ് കാണാതായത്. ഇതില്‍ ന്യൂഡല്‍ഹിയില്‍ നിന്നുള്ള ഒരു വനിതയും പശ്ചിമ ബംഗാളില്‍ നിന്നുള്ള ഏഴു പേരും ഉള്‍പ്പെട്ടിരുന്നു.

അപകടവിവരം അറിഞ്ഞതിന് പിന്നാലെ 20ാം തീയതി ദേശീയ ദുരന്ത പ്രതികരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കൂടാതെ രണ്ട് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററും തിരച്ചിലിന്‍റെ ഭാഗമായി.

- Advertisement -

Leave A Reply

Your email address will not be published.