Ultimate magazine theme for WordPress.

കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

0

കോട്ടയം: പൂഞ്ഞാറില്‍ കെഎസ്‌ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ ഇറക്കിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. പൊതുമുതല്‍ നശിപ്പിച്ചതിനാണ് ജയദീപിനെതിരെ കേസ് എടുത്തത്. ഈരാറ്റുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെ എസ് ആര്‍ ടി സിക്ക് 5.30 ലക്ഷം രൂപ നഷ്ട്ടമുണ്ടാക്കി എന്ന് എഫ് എ ആറില്‍ പറയുന്നു.

സംഭവത്തില്‍ നേരത്തെ സസ്‌പെന്‍ഷനിലായ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. പാലാ എംവിഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

- Advertisement -

ശനിയാഴ്ചയാണ് കനത്ത മഴയെത്തുടര്‍ന്ന് രൂപപ്പെട്ട വെള്ളക്കെട്ടില്‍ ജയദീപ് ബസ് ഓടിച്ചിറക്കിയത്. യാത്രക്കാരുടെ ജീവന് ഭീഷണിയായതും വാഹനത്തിന് തകരാര്‍ സംഭവിച്ചതും ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. തനിക്കെതിരായ നടപടിക്കെതിരെ പരിഹാസം ചൊരിഞ്ഞ് ജയദീപ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.