ചര്‍മ്മ സംരക്ഷണത്തിനും മികച്ചതാണ് ബീറ്റ്റൂട്ട്. മുഖക്കുരു, മുഖത്തെ മറ്റു പാടുകള്‍ എന്നിവ മാറ്റാന്‍ ബീറ്റ്‌റൂട്ട് അത്യുത്തമമാണ്. ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് എണ്ണമയവും മുഖക്കുരുവുമുള്ള ചര്‍മത്തിന് വളരെ ഫലപ്രദമാണ്. മുഖസന്ദര്യത്തിനായി ബീറ്റ്റൂട്ട് ഏതൊക്കെ രീതിയില്‍ ഉപയോഗിക്കാമെന്ന് അറിയാം…
ഒന്ന്…2 ടേബിള്‍ സ്പൂണ്‍ ബീറ്റ്‌റൂട്ട് ജ്യൂസ്, ഒരു ടേബില്‍ സ്പൂണ്‍ തൈര് എന്നിവ മിക്സ് ചെയ്ത് ഫേസ് പാക്കായി ഉപയോഗിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നതിനും ചര്‍മത്തിന്റെ സൗന്ദര്യം നിലനിര്‍ത്താനും സഹായിക്കും.
- Advertisement -
രണ്ട്…ഒരു ബീറ്റ്‌റൂട്ട് വേവിച്ചതിനു ശേഷം, അത് ചര്‍മത്തില്‍ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്തവെള്ളത്തില്‍ കഴുകുക. ഇരുമ്ബ്, കരോട്ടിനോയ്ഡുകള്‍ എന്നിവ ധാരാളമായി ബീറ്ററൂട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ സുഷിരങ്ങളിലേക്ക് വ്യാപിക്കുകയും ഉണങ്ങി വരണ്ടിരിക്കുന്ന കോശങ്ങളെ നീക്കുകയും ചെയ്യും.
മൂന്ന്…ഉറങ്ങാന്‍ പോകുന്നതിനു മുമ്ബ് ചുണ്ടുകളില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് തേച്ചുപിടിപ്പിക്കുന്നത് നല്ലതാണ്. ഇങ്ങനെ കുറച്ചുദിവസം പതിവായി പുരട്ടുകയാണെങ്കില്‍ ചുണ്ടിലെ പാടുകള്‍ മാറി ചുണ്ടുകള്‍ക്ക് നിറം കിട്ടാന്‍ സഹായിക്കും.
- Advertisement -