Ultimate magazine theme for WordPress.

വാഗ്​ദാന പെരുമഴ; കോണ്‍ഗ്രസ്​ അധികാരത്തിലെത്തിയാല്‍ 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നല്‍കുമെന്ന്​ പ്രിയങ്ക

0

ലഖ്നോ: ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ട്​ വമ്ബന്‍ വാഗ്​ദാനങ്ങളുമായി കോണ്‍ഗ്രസ്​. കോണ്‍ഗ്രസ്​ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക്​ 10 രൂപയുടെ സൗജന്യ ചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുമെന്നുമായിരുന്നു യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയു​െട വാഗ്​ദാനം.

‘യു.പിയില്‍ കോവിഡ്​ 19​െന്‍റ സമയത്ത്​ ആരോഗ്യ സംവിധാനത്തി​െന്‍റ ജീര്‍ണിച്ച അവസ്​ഥ എല്ലാവരും കണ്ടിരുന്നു. നിലവിലെ സര്‍ക്കാറി​െന്‍റ നിസ്സംഗതയും അവഗണനയുമാണ്​ ഇതി​െന്‍റ പ്രധാന കാരണം. മാനി​ഫെസ്​റ്റോ കമ്മിറ്റിയുടെ സമ്മ​ത​േത്താടെ യു.പിയില്‍ എല്ലാവര്‍ക്കും കോണ്‍ഗ്രസ്​ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ സൗജന്യ ചികിത്സ നല്‍കാന്‍ തീരുമാനിച്ചു. കൂടാതെ 10 ലക്ഷം രൂപ വരെയുള്ള ചിലവുകളും സര്‍ക്കാര്‍ വഹിക്കും’ -പ്രിയങ്ക ട്വീറ്റ്​ ചെയ്​തു.

- Advertisement -

ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ കോണ്‍ഗ്രസി​െന്‍റ പ്രതിജ്ഞ യാത്ര തുടരുന്നതി​െന്‍റ ഭാഗമായായിരുന്നു പ്രിയങ്കയുടെ പ്രഖ്യാപനം. കര്‍ഷകരുടെ കടം എഴുതിതള്ളുമെന്നും 20 ലക്ഷം വരെ തൊഴില്‍ സൃഷ്​ടിക്കുമെന്നും പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ പ്രിയങ്കയുടെ പുതിയ വാഗ്​ദാനം. ഗോതമ്ബും നെല്ലും ക്വിന്‍റലിന്​ 2500 രൂപക്കും കരിമ്ബ്​ ക്വിന്‍റലിന്​ 400 രൂപക്കും സംഭരിക്കുമെന്ന്​ വാഗ്​ദാനം ചെയ്​തിരുന്നു. വൈദ്യുതി നിരക്ക്​ പകുതിയായി കുറക്കുമെന്നതും നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ സ്​ത്രീകള്‍ക്ക്​ 40 ശതമാനം സീറ്റുകള്‍ നല്‍കുമെന്നും കോണ്‍ഗ്രസ്​ പ്രഖ്യാപിച്ചിരുന്നു.

പ്ലസ്​ടു വിജയിച്ച വിദ്യാര്‍ഥികള്‍ക്ക്​ സ്​മാര്‍ട്ട്​ഫോണും ബിരുദ ധാരികളായ യുവതികള്‍ക്ക്​ ഇ-സ്​കൂട്ടറുമാണ്​ ​േകാണ്‍ഗ്രസി​െന്‍റ മ​െറ്റാരു വാഗ്​ദാനം. കോവിഡ്​ സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ക്ക്​ 25000 രൂപ ധനസഹായവും പ്രഖ്യാപിച്ചിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.