മുല്ലപ്പെരിയാര്‍: നിലവില്‍ ആശങ്കയ്ക്ക് വകയില്ല; തെറ്റായ പ്രചരണം നടത്തിയാല്‍ നിയമനടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇപ്പോഴുള്ളത് ചില ആളുകള്‍ ഉണ്ടാക്കിയ പ്രശ്നമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ തെറ്റായ പ്രചരണം നടത്തുകയാണ്. ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ ആളുകളില്‍ ഭീതി പരത്തുന്നുവെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല പ്രചരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നു തന്നെയാണ് കേരളത്തിന്റെ നിലപാട്. അതില്‍ മാറ്റമില്ല. എന്നാല്‍ തമിഴ്‌നാടുമായി ചില ഭിന്നതകളുണ്ട്. ഇവ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
- Advertisement -
അതേസമയം, മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപക ഭീതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഡാമിന്റെ കാര്യത്തില്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ എന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. ലൈസന്‍സുള്ളതിന്റെ പത്തിരട്ടി ക്വാറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. പ്രകൃതി ചൂഷണം നിയന്ത്രിക്കാന്‍ ശക്തമായ നടപടി വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ദുരന്ത നിവാരണം സംവിധാനം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സതീശന്‍ കുറപ്പെടുത്തി.
- Advertisement -