Ultimate magazine theme for WordPress.

മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീംകോടതിയിൽ;ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് കേരളം

0

ദില്ലി :മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി ഇന്ന് തീരുമാനമെടുത്തേക്കും. മേൽനോട്ടസമിതിയോട് കോടതി കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു.

ഇതനുസരിച്ച് ഇന്നലെ ചേർന്ന യോഗത്തിൽ ജലനിരപ്പ് 137 അടിയാക്കി നിർത്തണമെന്നും ,ബാക്കി വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. 138 അടിയിൽ എത്തിയാൽ വെള്ളം തുറന്നു വിടാമെന്നാണ് തമിഴ്നാടിന്റെ നിലപാട്.ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങൾ മേൽനോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും.പ്രകൃതി ദുരന്തങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.

- Advertisement -

നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ ഭയം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി നിലപാട് എടുത്തിരുന്നു .

 

- Advertisement -

Leave A Reply

Your email address will not be published.