Ultimate magazine theme for WordPress.

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്; നാളെ രാവിലെ 11ന് ആന്റണിയുമായി കൂടിക്കാഴ്ചക്കു ശേഷം പ്രഖ്യാപനം

0

തിരുവനന്തപുരം: ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക്. നാളെ രാവിലെ 11ന് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനം. ആന്റണി രണ്ട് ദിവസം മുമ്ബ് ചെറിയാനുമായി സംസാരിച്ചിരുന്നു. ഉപാധികളില്ലാതെ മടങ്ങിവരാൻ തയാറാണെന്ന് സംഭാഷണത്തിൽ ചെറിയാൻ അറിയിച്ചതായാണ് വിവരം.

ഉപാധികളില്ലെന്ന് പറയുമ്‌ബോഴും ചെറിയാൻ ഫിലിപ്പിന്് പദവി നൽകണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ താത്പര്യം. അതിലൂടെ ഇപ്പോൾ പാർട്ടി വിട്ടുപോയവർക്ക് സന്ദേശം നൽകാനാണ് നീക്കം. ചെറിയാന്റെ മടങ്ങിവരവ് വൻ ആഘോഷമാക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്.

- Advertisement -

കെ പി അനിൽകുമാർ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടതിലൂടെ തിരിച്ചടി നേരിട്ട പാർട്ടിക്ക് ആശ്വാസമാവുകയാണ് ചെറിയാന്റെ തിരിച്ചുവരവ്.

- Advertisement -

Leave A Reply

Your email address will not be published.