Ultimate magazine theme for WordPress.

സഹതടവുകാർക്ക് കോളടിച്ചു, ആര്യനെ കണ്ടത് ഭാഗ്യം, കുടുംബത്തിന് സാമ്ബത്തിക സഹായം വാഗ്ദ്ധാനം ചെയ്ത് ആര്യൻ ഖാൻ

0

മുംബയ്:ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായി മുംബയ് ആർതർ റോഡിലെ ജയിലിൽ കഴിയുകയായിരുന്ന ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സഹതടവുകാരുടെ കുടുംബങ്ങൾക്ക് സാമ്ബത്തിക സഹായം വാഗ്ദ്ധാനം ചെയ്തതായി ജയിൽ അധികൃതർ. ജയിൽ വാസത്തിനിടെ പരിചയപ്പെട്ട ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ ആര്യൻ അവർക്ക് സാമ്ബത്തിക സഹായവും നിയമ സഹായവും വാഗ്ദ്ധാനം ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. കേസ് പരിഗണിച്ച ജസ്റ്റിസ് എൻ.ഡബ്‌ളിയൂ സാംബ്രെയാണ് ജാമ്യം അനുവദിച്ചത്. ഒക്ടോബർ മൂന്നാം തീയതിയാണ് ആഡംബര കപ്പലിലെ ലഹരിപാർട്ടി കേസിൽ ആര്യൻ ഖാന്റെയും മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

- Advertisement -

പ്രതികൾക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്ന് എൻ.സി.ബി കോടതിയിൽ പറഞ്ഞിരുന്നു. അതിനാൽ നാല് വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ജാമ്യം ലഭിച്ച വിവരം ആര്യനെ അറിയിച്ചത്. പുറത്തിറങ്ങുന്നതിനിടെ ആര്യൻ ജീവനക്കാരോട് നന്ദി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.