തിരുവനന്തപുരം: ഇന്ന് കേരളപിറവി. ഐക്യകേരളം രൂപീകൃതമായിട്ട് ഇന്ന് 65 വർഷമായി. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായി 1956 നവംബർ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേർന്ന് കേരളം രൂപം കൊണ്ടത്. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വിവിധപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ആശംസകൾ നേർന്നു.
ഐക്യമലയാളപ്രസ്ഥാനത്തിന്റെത് ഉൾപ്പടെ വിവിധസന്നദ്ധസംഘടനകളും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. സംസ്‌കാരികവകുപ്പിന്റെ സമം പരിപാടിയുടെ ഭാഗമായി നിയമസഭയിലും ലോക്സഭയിലും അംഗങ്ങളായ വനിതകളെ ഇന്ന് ആദരിക്കും.
- Advertisement -
നരേന്ദ്രമോദി കേരളപിറവി ദിനത്തിൽ മലയാളികൾക്ക് ആശംസ നേർന്നു. കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനാശംസകൾ. മനോഹരമായ പ്രകൃതിഭംഗിയും അവിടുത്തെ ജനങ്ങളുടെ അധ്വാനശീലത്തിനും കേരളം ലോകത്താകമാനം പ്രശംസിക്കപ്പെടുന്നു. കേരളത്തിലെ ജനങ്ങൾ അവരുടെ വിവിധ മേഖലകളിൽ വിജയം കൈവരിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
- Advertisement -