കൊച്ചി : കൊച്ചിയിൽ വാഹനാപകടത്തിൽ മുൻ മിസ് കേരള അടക്കം രണ്ടു പേർ മരിച്ചു. 2019 ലെ മിസ് കേരള അൻസി കബീർ, റണ്ണർ അപ്പ് അഞ്ജന ഷാജൻ എന്നിവരാണ് മരിച്ചത്. കൊച്ചി വൈറ്റിലയ്ക്ക് സമീപം ദേശീയപാതയിലാണ് പുലർച്ചെ വാഹനാപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് മോഡൽ കൂടിയായ ആൻസി കബീർ. അഞ്ജന തൃശൂർ സ്വദേശിയാണ്.
- Advertisement -