മാനന്തവാടി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, പുന:പരിശോധന സമിതി റിപ്പോർട്ട് ചർച്ച ചെയ്ത് വാഗ്ദാനം പാലിക്കുക, കേ ന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങളെ പ്രതിരോധിക്കുക. കേരള സർക്കരിൻ്റെ ജനപക്ഷ നിലപാടുകൾക്ക് പിന്തുണ നൽകുക, ശമ്പള കമ്മീഷൻ്റെ പ്രതിലോമകരമായ ശുപാർശകൾ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജോയിൻ്റ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവിസ് ഓർഗസൈസേഷൻ്റ നേതൃത്വത്തിൽ മാനന്തവാടി താലുക്ക് ഓഫിസിന് മുമ്പിൽ ധർണ നടത്തി.
നാരായണൻ കുത്തികാണ്ണോത്ത് ഉദ്ഘാടനം ചെയ്തു.കെ.എസ് സ്മിത അധ്യക്ഷത വഹിച്ചു.എസ് എഫ് എസ്എ സംസ്ഥാന സെക്രട്ടിയേറ്റ് അംഗം കെ. പ്രമോദ്, കെ.ആർ.ഡി,എസ്.എ സംസ്ഥാന കമ്മറ്റി അംഗം കെ.ഷമീർ, വി.സുജിത്ത്, കെ.ആർ രാജേഷ്, ടി.ഡി സുനിൽമോൻ, പ്രിൻസ് തോമസ് എന്നിവർ പ്രസംഗിച്ചു.
- Advertisement -