Ultimate magazine theme for WordPress.

സുധാകരനെ തള്ളി സതീശൻ; വ്യക്തിപരമായി വഴിതടയൽ സമരത്തിന് എതിരാണെന്ന് പ്രതിപക്ഷ നേതാവ്

0

തിരുവനന്തപുരം: വ്യക്തിപരമായി വഴിതടയൽ സമരത്തിന് എതിരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസിന്റെ ഉപരോധ സമരത്തിനെതിരേ പ്രതിഷേധിച്ച നടൻ ജോജു ജോർജിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്ത സംഭവത്തിലാണ് സതീശന്റെ പ്രതികരണം. ജോജുവിനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നേരത്തെ രംഗത്തെത്തിയിരുന്നു.

തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വ്യക്തിപരമായി വഴിതടയൽ സമരത്തിന് എതിരാണെന്ന് വി.ഡി സതീശൻ വ്യക്തമാക്കിയത്. അക്കാര്യം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഗൗരവമായി അതേപ്പറ്റി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

- Advertisement -

സമരത്തിനെതിരേ രോഷാകുലനായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജോജുവിന്റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർ നടനെ ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് പോലീസെത്തിയാണ് ജോജുവിനെ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയത്. അതിനിടെ, ജോജു ജോർജ് മദ്യപിച്ചിരുന്നതായും മദ്യലഹരിയിലാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ സംഭവ സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് പിന്നീട് നടത്തിയ പരിശോധനയിൽ വ്യക്തമായി.

അതിനിടെ, ജോജുവിനെ ക്രിമിനൽ എന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വിശേഷിപ്പിച്ചത്. സമരക്കാർക്കു നേരെ പാഞ്ഞടുത്ത ജോജുവിനെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.മുണ്ടും മാടിക്കെട്ടി സമരക്കാർക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോർജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോർജിനെതിരേ പോലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താൻ സാധിക്കുന്ന നടപടി ആയിരിക്കണം അതെന്നും സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.