Ultimate magazine theme for WordPress.

പെഗാസസിനെ കരിമ്പട്ടികയിൽപ്പെടുത്തി അമേരിക്ക; തീരുമാനം നിരാശാജനകമെന്ന് എൻഎസ്ഒ

0

ദില്ലി: പെഗാസസ് നിർമ്മാതാക്കളായ എൻഎസ്ഒയെ കരിമ്പട്ടികയിൽപ്പെടുത്തി അമേരിക്ക. കമ്പനിയുമായി വ്യാപാരബന്ധം പാടില്ലെന്നാണ് അമേരിക്കയുടെ നിർദ്ദേശം. തീരുമാനം നിരാശാജനകമെന്ന് എൻഎസ്ഒ അറിയിച്ചു. ലോകത്താകമാനം 40 രാജ്യങ്ങളിൽ 60 ഉപഭോക്താക്കൾ തങ്ങൾക്കുണ്ടെന്നാണ് എൻഎസ്ഒ പറയുന്നത്. ഇതിൽ എല്ലാം സർക്കാർ ഏജൻസികൾ, സൈനിക സംവിധാനങ്ങൾ, നിയമപാലക വിഭാഗങ്ങൾ എന്നിവയാണ് എന്നാണ് എൻഎസ്ഒ പറയുന്നത്.

സെൽ ഫോണുകളുടെ സുരക്ഷാ സംവിധാനങ്ങൾ ഭേദിച്ച് വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താൻ വേണ്ടി ലോകത്തിലെ പല ഏജൻസികളും ആശ്രയിക്കുന്ന ഏറ്റവും മികച്ച സോഫ്റ്റ്വെയറുകളിൽ ഒന്നാണ് പെഗാസസ്. ഫോണിൽ കടന്നു കയറി വേണ്ട വിവരങ്ങൾ ചോർത്തി മടങ്ങിയാലും പിന്നിൽ അങ്ങനെ ചെയ്തതിൻറെ തെളിവുകൾ ഒന്നും തന്നെ അവശേഷിപ്പിക്കില്ലെന്നതാണ് പെഗാസസിൻറെ പ്രത്യേകത.

- Advertisement -

അതേസമയം പെഗാസെസ് ചാര സോഫ്റ്റ്‌വെയർ സംബന്ധിച്ച വിവരങ്ങൾ കൈമാറാത്തതിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് രൂക്ഷ വിമർശനം ലഭിച്ചതിന് പിന്നാലെ സർക്കാരുകൾക്കാണ് പെഗാസസ് നൽകാറുള്ളതെന്ന് വിശദമാക്കി ഇസ്രയേൽ സ്ഥാനപതി രംഗത്തെത്തി. ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതിയായി പുതിയതായി നിയമനം ലഭിച്ച നൌർ ഗിലോണാണ് ഇക്കാര്യം വിശദമാക്കിയത്. അനധികൃതമായ രീതിയിൽ ഇസ്രയേൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് രാജ്യത്ത് നടത്തുന്ന നിരീക്ഷണം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടായിരുന്നു നൌർ ഗിലോണിൻറെ പ്രതികരണം.

നിലവിൽ പെഗാസസിനെ ചൊല്ലി ഇന്ത്യയിൽ നടക്കുന്ന പ്രശ്‌നങ്ങൾ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്നും നൌർ ഗിലോൺ വ്യാഴാഴ്ച പറഞ്ഞു. എൻഎസ്ഒ ഇസ്രയേയലിലെ സ്വകാര്യ കമ്പനിയാണ്. ഇവരുടെ ഓരോ കയറ്റുമതിക്കും ഇസ്രയേൽ സർക്കാരിൻറെ ലൈസൻസ് ആവശ്യമാണ്. മറ്റ് സർക്കാരുകൾക്ക് നൽകാൻ മാത്രമുള്ള അനുമതിയാണ് ഇസ്രയേൽ നൽകുന്നതെന്നും നൌർ ഗിലോൺ വിശദമാക്കി. സർക്കാരിതരമായവർക്ക് ഈ ലൈസൻസ് ഉപയോഗിച്ച് സേവനം നൽകാൻ എൻഎസ്ഒയ്ക്ക് അനുമതിയില്ല.

- Advertisement -

Leave A Reply

Your email address will not be published.