Ultimate magazine theme for WordPress.

കൽപ്പാത്തി രഥോത്സവം നിയന്ത്രണങ്ങളോടെ നടത്താൻ അനുമതി

0

പാലക്കാട്: കൽപ്പാത്തി രഥോത്സവം നടത്താൻ പാലക്കാട് ജില്ലാഭരണകൂടം അനുമതി നൽകി. നിയന്ത്രണങ്ങളോടെ ഉത്സവം നടത്താനാണ് അനുമതി. ക്ഷേത്രത്തിനകത്ത് പരമാവധി നൂറ് പേർക്കും അഗ്രഹാരവീഥികളിൽ പരമാവധി 200 പേർക്കും പങ്കെടുക്കാം. വലിയ രഥങ്ങൾ ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ രഥസംഗമം ഉണ്ടാവില്ല. ചെറിയ രഥങ്ങൾ കാളയെക്കൊണ്ട് വലിപ്പിക്കുകയാവും ചെയ്യുന്നത്. അതിനാൽ ഇത്തവണ മോടി കുറഞ്ഞ ഉത്സവമാവും കൽപ്പാത്തിയിൽ നടക്കുക.

രഥോത്സവം നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മലബാർ ദേവസ്വം ബോർഡും രഥോത്സവകമ്മിറ്റിയും പാലക്കാട് എംഎൽഎയും ചേർന്ന് ദേവസ്വം വകുപ്പിനെ സമീപിച്ചിരുന്നു. തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രഥോത്സവം നടത്താൻ തീരുമാനമെടുക്കാൻ ജില്ലാഭരണകൂടത്തിന് വകുപ്പ് നിർദേശം നൽകി. തിരക്ക് കുറച്ച് രഥോത്സവം നടത്താനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കാനും ജില്ലാഭരണകൂടം ആവശ്യപ്പെട്ടിരുന്നു.

- Advertisement -

നവംബർ 14-16 തീയതികളിലാണ് രഥോത്സവം നടക്കേണ്ടത്. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ചടങ്ങ് മാത്രമാക്കിയാണ് രഥോത്സവം നടത്തിയത്.

- Advertisement -

Leave A Reply

Your email address will not be published.