Ultimate magazine theme for WordPress.

ഇറാഖ് പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; വസതിയിൽ സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി

0

ബാഗ്ദാദ്: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമിക്ക് നേരെ വധശ്രമം. ഔദ്യോഗിക വസതിയിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ഇടിച്ചിറക്കി. നിരവധി പേർക്ക് പരിക്കേറ്റു. അതീവ സുരക്ഷാ മേഖലയിൽ നടന്ന ആക്രമണ ശ്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. താൻ സുരക്ഷിതനാണെന്ന് മുസ്തഫ അൽ ഖാദിമി ട്വീറ്റ് ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് നടക്കുന്ന ഇറാഖിൽ കുറച്ച് ദിവസങ്ങളായി സംഘർഷം നിലനിൽക്കുന്നുണ്ട്. ആർക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ് നിലവിൽ. ഇറാഖിൽ ഷിയ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും നിലനിൽക്കുന്നുണ്ട്. 2019ലാണ് അമേരിക്കയുടെ പിന്തുണയോടെ ഖാദിമി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. വലിയ പ്രക്ഷോഭമാണ് സർക്കാർ വിരുദ്ധ കകഷികൾ നടത്തുന്നത്. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ഗ്രീൻ സോൺ മേഖലയിൽ സംഘർഷം നടന്നിരുന്നു. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

- Advertisement -

അമേരിക്കൻ വിരുദ്ധ കക്ഷികളുടെ പ്രക്ഷോഭത്തിന് ഇറാന്റെ പിന്തുണയുമുണ്ട്. അത്തരത്തിലുള്ള പിന്തുണ ലഭിക്കുന്ന ഏതെങ്കിലും സംഘടനകളാകാം ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. അതേസമയം ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകേണ്ടതുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.