Ultimate magazine theme for WordPress.

കുറുപ്പ് പ്രദർശനം നാനൂറിലേറെ തീയ്റ്ററുകളിൽ, യൂറോപ്പിലും യുകെയിലും പ്രദർശനം

0

കോവിഡ് പശ്ചാത്തലത്തില്‍ അടഞ്ഞുകിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതല്‍ തുറന്നു. ആദ്യ റിലീസിനായി ഹോളിവുഡ് ചിത്രങ്ങളും, തമിഴ് ചിത്രങ്ങളും എത്തിയ ശേഷം ഇന്ന് മലയാളത്തില്‍ നിന്ന് ആദ്യ ചിത്രം പ്രദര്‍റ്ശാന്തിന് എത്തുകയാണ്.

ജോജു നായകനായി എത്തിയ സ്റ്റാര്‍ എന്ന ചിത്രമാണ് ഇന്ന് കേരളത്തിലെ 113 തീയറ്റേറുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. കൂടാതെ ‘കുറുപ്പ്’ യൂറോപ്പിലും, യുകെയിലുമായി നൂറിലധികം സ്ഥലങ്ങളില്‍ പ്രദര്‍ശനത്തിന് എത്തും

- Advertisement -

സൂപ്പര്‍ താരങ്ങളില്‍ ആദ്യം തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് ആണ് .നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റര്‍ റിലീസിലേക്ക് മാറിയത്. 35 കോടി ബജറ്റില്‍ ആണ് ചിത്രം ഒരുക്കിയത്. നാനൂറിലേറെ തിയറ്ററുകളില്‍ കേരളത്തില്‍ മാത്രം ചിത്രത്തിന് റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്. ‘സെക്കന്‍ഡ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ഇതൊരുക്കിയ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് ഒരുക്കിയിരിക്കുന്നത്.

 

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും . ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത് ജിതിന്‍ കെ ജോസ് ആണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. ചിത്രം നിര്‍മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേര്‍ന്നാണ്.

- Advertisement -

Leave A Reply

Your email address will not be published.