ദില്ലി: കൊവിഡ് അവസാനിച്ചുവെന്ന് കരുതരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ജില്ലാതലത്തിൽ കൊവിഡുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾക്ക് കൊവിൻ പോർട്ടൽ ഉപയോഗിക്കണമെന്നും മന്ത്രി. സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനും വാക്‌സീനേഷനിൽ സ്വീകരിക്കേണ്ട പുരോഗതിയേയും കുറിച്ച് ചർച്ച ചെയ്യാനാണ് കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം വിളിച്ചത്
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ഇത് ആശ്വാസകരമാണ്. അതേസമയം പല സംസ്ഥാനങ്ങളിലും വാക്‌സിനേഷനിൽ ഇപ്പോൾ മെല്ലെപ്പോക്കാണ്. ഈ വർഷം കൊണ്ട് ജനസംഖ്യയുടെ പരമാവധിപേരെ ആദ്യ ഡോസ് വാക്‌സീനെങ്കിലും എടുപ്പിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം
- Advertisement -
പല സംസ്ഥാനങ്ങലും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിരോധത്തിൽ ഇളവ് വരുത്തരുതെന്നാണ് കേന്ദ്ര നിർദേശം.
- Advertisement -