Ultimate magazine theme for WordPress.

മോൻസൺ കേസില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി ഹൈക്കോടതി; ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും വിമര്‍ശനം

0

കൊച്ചി: മോൻസൺ കേസില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമര്‍ശനം. ബെഹ്റ എന്തിന് മോൻസന്റെ വീട്ടില്‍ പോയി, മോനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് അയച്ച കത്ത് എവിടെയെന്ന് ചോദിച്ച കോടതി, സത്യവാങ്മൂലം വായിച്ച് നോക്കാനും ഡിജിപിയോട് പറഞ്ഞു.

 

മോൻസൺ കേസില്‍ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിച്ചു. സെൻസിറ്റീവായ വിവരങ്ങൾ ഉള്ളതുകൊണ്ടാണ് മുദ്രവെച്ച കവറിൽ റിപ്പോർട്ട് നൽകിയതെന്ന് സർക്കാർ പറഞ്ഞു. കോടതിക്ക് നൽകിയ മൂന്ന് കത്തിൽ ഒന്ന് നോട് ഫയൽ ആണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. മോനോജ് എബ്രഹാം കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. മോൻസന്റെ വീട് സന്ദർശിച്ചതിന് ശേഷം സംശയം തോന്നിയ എഡിജിപി ഇന്റലിജൻസിന് കത്ത് നൽകി എന്നല്ലേ ആദ്യം പറഞ്ഞതെന്ന് ചോദിച്ച കോടതി, സത്യവാങ്മൂലം വായിച്ചു നോക്കാൻ ഡിജിപി ആവശ്യപ്പെടുകയും ചെയ്തു.

 

- Advertisement -

ലോകനാഥ് ബെഹ്‌റയും മനോജ്‌ എബ്രഹാമും എന്തിനാണ് മോൻസന്റെ വീട്ടിൽ പോയയെന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിക്ക് മുന്നിൽ ഉരുളെണ്ടെന്നും കോടതി ഡിജിപിയോട് പുറഞ്ഞു. കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും കേൾക്കും.

- Advertisement -

Leave A Reply

Your email address will not be published.