Ultimate magazine theme for WordPress.

കോഴിക്കോട് മാധ്യമ പ്രവർത്തകർക്ക് നേരെ കോൺ?ഗ്രസ് ആക്രമണം; പൊലീസ് അന്വേഷണം തുടരുന്നു

0

കോഴിക്കോട്: എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ ആണ് പൊലീസ് കേസെടുത്തത്. പരാതിക്കാരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. നിലവിൽ ഡിസിസി മുൻ പ്രസിഡണ്ട് യു.രാജീവൻ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപത് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

അക്രമം നടത്തിയവർക്കെതിരെ പാർട്ടി തലത്തിൽ നടപടി ഉണ്ടാകുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാറും അറിയിച്ചു.പത്തൊൻപതാം തിയ്യതി റിപ്പോർട്ട് കിട്ടിയ ശേഷം കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ കോൺ?ഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ ഇന്നലെ കേസെടുത്തിരുന്നു. ഐപിസി 143,147,342,323,427 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

- Advertisement -

ഇന്നലെ രാവിലെയാണ് കോഴിക്കോട്ടെ എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യേറ്റമുണ്ടായത്. മുൻ ഡിസിസി പ്രസിഡന്റ് യു രാജീവൻ മാസ്റ്ററുടെ നേതൃത്ത്വത്തിൽ ടി.സിദ്ദീഖ് അനുയായികളാണ് യോഗം ചേർന്നത്. യോഗം ചേരുന്ന വിവരമറിഞ്ഞ് ദൃശ്യങ്ങളെടുക്കാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെയാണ് കൈയ്യേറ്റമുണ്ടായത്.

കോഴിക്കോട് കല്ലായി റോഡിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു സംഭവം. യാതൊരു പ്രകോപനമില്ലാതെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമണം നടത്തിയതെന്ന് മർദ്ദത്തിനിരയായ മാധ്യമപ്രവർത്തകർ പറയുന്നു. മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർക്കാണ് ആദ്യം മർദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി ആർ. രാജേഷ്, കൈരളി ടി വിയിലെ മേഘ എന്നിവരെയും കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു വച്ചു. മാധ്യമ പ്രവർത്തകരുടെ മൊബൈൽ ഫോൺ പിടിച്ചുവച്ച സംഘം വനിത മാധ്യമ പ്രവർത്തകയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

 

- Advertisement -

Leave A Reply

Your email address will not be published.