പാലക്കാട്: യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറക്കു നേരെ സംഘപരിവാർ അനുകൂലികളുടെ സൈബർ ആക്രമണം.
മയിലിനെ കറിവെക്കാനായി ഇനി ദുബായിലേക്ക് എന്ന ഫിറോസിൻറെ പുതിയ യൂട്യൂബ് വീഡിയോയാണ് സൈബർ ആക്രമണത്തിന് കാരണമായിരിക്കുന്നത്. ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകർക്കുന്നതെന്നാണ് വിമർശനം. രാജ്യത്തിൻറെ ദേശീയപക്ഷിയാണ് മയിലെന്നും ഒരു ഭാരതീയൻ അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടതുണ്ടെന്നും ചിലർ പറയുന്നു. ഫിറോസിൻറെ മതം പറഞ്ഞുള്ള വിദ്വേഷ കമൻറുകളും ഉയരുന്നുണ്ട്.
- Advertisement -