Ultimate magazine theme for WordPress.

മുല്ലപ്പെരിയാർ വീണ്ടും തുറക്കും, പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം; സംസ്ഥാനത്ത് മഴ കനക്കുന്നു

0

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. 140 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.

ഇന്നലെ വൈകുന്നേരം മുതൽ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയായിരുന്നു. രാത്രി മുതലുള്ള കണക്ക് പ്രകാരം നാലായിരം ഘനയടിയിലധികം ജലമാണ് ഓരോ മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 140 അടി കവിഞ്ഞതോട് കൂടിയാണ് തമിഴ്‌നാട് കേരളത്തിന് ഒരു മുന്നറിയിപ്പ് നൽകിയത്. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയുടെ കാര്യം പരിഗണിച്ചായിരിക്കും അണക്കെട്ട് തുറക്കുന്നത് പരിഗണിക്കുക. നവംബർ 20 വരെയുള്ള കണക്കുകൾ പ്രകാരം അപ്പർ റൂൾ പ്രകാരം പരമാവധി 141 അടി ജലം സംഭരിക്കാൻ സാധിക്കും. എന്നാൽ ശക്തമായ മഴ തുടരുകയാണെങ്കിൽ പെട്ടെന്ന് തന്നെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുമെന്നാണ് വിവരം. അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.76 അടിയായി ഉയർന്നു.

- Advertisement -

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മഴ ശക്തി പ്രാപിക്കുന്നത്. പത്തനംതിട്ട ജില്ലയുടെ നദീതീരങ്ങളിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ രാത്രിമുതൽ തിരുവനന്തപുരത്ത് ശക്തമായ മഴയാണ് ലഭിച്ചു കൊണ്ടിരികുന്നത്. താഴ്ന്ന പ്രദേശങ്ങളിലൊക്കെ വെള്ളം കയറിയ നിലയിലാണ്. ശക്തമായ മഴയും കടലാക്രമണവും മൂലം നിരവധി ബോട്ടുകളാണ് തകർന്നത്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ വളരെ രൂക്ഷമാണ്. നെയ്യാറ്റിൻകര, പാലോട്, വിതുര തുടങ്ങിയ മേഖലകളിലാണ് മണ്ണിടിച്ചിൽ അതിരൂക്ഷമായി തുടരുന്നത്. റെയിൽ വേ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് നാഗർകോവിൽ – തിരുവനന്തപുരം റെയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഇന്നലെ റെഡ് അലർട്ടായിരുന്നു. എന്നാൽ ഇന്ന് ഓറഞ്ച് അലർട്ടാണ് തിരുവനന്തപുരം ജില്ലയിൽ.

പത്തനംതിട്ടയിലും കനത്ത മഴയാണ്. പലയിടങ്ങളിലും വെള്ളം കയറിയ നിലയിലാണ്. നദീതീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും സമാനമായ സാഹചര്യം സമീപ കാലത്ത് ഉണ്ടായവർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. കോന്നിയിൽ 136 മില്ലി മീറ്റർ മഴയാണ് ലഭിക്കുന്നത്.

 

- Advertisement -

Leave A Reply

Your email address will not be published.