Ultimate magazine theme for WordPress.

കാലാവസ്ഥാ നിരീക്ഷകരെ ആശങ്കയിലാഴ്ത്തി രണ്ട് കടലുകളിലും ഒന്നിനു പുറകെ ഒന്നായി ന്യൂനമർദ്ദങ്ങളും ചക്രവാത ചുഴിയും

0

തിരുവനന്തപുരം: കാലാവസ്ഥയിലെ മാറ്റങ്ങൾ ഇപ്പോൾ ന്യൂനമർദ്ദങ്ങളിലും പ്രതിഫലിക്കുന്നു. അറബി കടലിലും ബംഗാൾ ഉൾക്കടലിലും ഒന്നിനു പുറകെ ഒന്നായി രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങൾ കാലാവസ്ഥാ നിരീക്ഷകരെപ്പോലും ആശങ്കയിലാഴ്ത്തുന്നു. ഇതുമൂലം പ്രവചനങ്ങളുടെ കൃത്യതയും കുറയുന്നു. രണ്ടു കടലുകളിലുമായി 2 ന്യൂനമർദ്ദമേഖലകളാണ് നിലവിൽ മഴപ്പാത്തികളെ സജീവമാക്കുന്നത്.

അറബിക്കടലിൽ ഗോവ തീരത്തോടു ചേർന്ന് 17നു രൂപപ്പെടാൻ പോകുന്ന ന്യൂനമർദ്ദമാണ് ഇതിൽ ഒന്ന്. ഇപ്പോൾ ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ ഭാഗത്തു ശക്തമായിക്കൊണ്ടിരിക്കുന്ന ന്യൂനമർദ്ദമാണ് രണ്ടാമത്തേത്. ഈ രണ്ടു ന്യൂനമർദ്ദങ്ങളിലേക്കും മേഘങ്ങൾ പരസ്പരം ആകർഷിക്കപ്പെടും. ഈ മേഘപ്പകർച്ച കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചതാണ് മധ്യകേരളത്തെ പൂർണമായും മഴയിൽ മുക്കിയതെന്നു നിരീക്ഷകർ പറയുന്നു.

- Advertisement -

ഗോവ തീരത്തെ ന്യൂനമർദ്ദം ശക്തിപ്പെടുന്നതിനാൽ ഉത്തരകേരളത്തിലേക്കാവും ഇനി മഴയുടെ ശക്തി വഴിമാറുക. എന്നാലും തെക്കൻ-മധ്യ കേരളത്തിൽ ചിലയിടങ്ങളിൽ മഴ പ്രതീക്ഷിക്കാം. രാത്രിയിലും പുലർച്ചെയുമാവും കൂടുതൽ. ചൊവ്വാഴ്ചയോടെ മധ്യകേരളത്തിലെ മഴയ്ക്കു നേരിയ ശമനം ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) പറയുന്നു.

- Advertisement -

Leave A Reply

Your email address will not be published.