ഒരിടവേളയ്ക്ക് ശേഷം തീയേറ്ററുകളെ ആവേശം കൊള്ളിച്ചാണ് സ്റ്റൈൽ മന്നൽ രജനികാന്തിന്റെ അണ്ണാത്തെ പ്രദർശനത്തിനെത്തിയത്.
സിരുത്തൈ ശിവയുടെ സംവിധാനത്തിൽ മാസും ആക്ഷനും ഡാൻസ് നമ്പറുകളും സ്ഥിരം രജനി ചേരുവകളുമായെത്തിയ ചിത്രത്തിന് വൻ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ ബോക്സോഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.
- Advertisement -
നവംബർ 4ന് ദീപാവലി റിലീസായി തീയേറ്ററുകളിലെത്തിയ ചിത്രം ലോകവ്യാപകമായി 225 കോടി കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കിയെന്ന നെഗറ്റീവ് റിവ്യൂകൾ ചിത്രത്തിന് ലഭിച്ചിരുന്നുവെങ്കിലും ചിത്രം രജനി ആരാധകരെ തൃപ്തിപ്പെടുത്തിയെന്ന് തന്നെയാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നയൻതാരയാണ് ചിത്രത്തിൽ രജനിയുടെ നായികയായെത്തിയത്. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തിയ ചിത്രമാണ് അണ്ണാത്തെ.
കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.
- Advertisement -