തിരുവനന്തപുരം :സംസ്ഥാന കോൺഗ്രസിലെ തർക്കങ്ങൾ നേതൃത്വവുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് ചർച്ച ചെയ്യും.ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള മുതിർന്ന നേതാക്കൾ സംസ്ഥാന നേതൃത്വത്തിനെതിരെയുള്ള പരാതി പരസ്യമായി ഉന്നയിക്കുകയും സോണിയ ഗാന്ധിയെ നേരിൽ കാണുകയും ചെയ്ത പശ്ചാത്തലത്തിലാണ് താരിഖ് അൻവറിന്റെ ചർച്ച
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനസംഘടന നിർത്തിവെക്കണമെന്ന് ഉമ്മൻചാണ്ടി ഇന്നലെ കോൺഗ്രസ് അധ്യക്ഷയെ
നേരിട്ട് അറിയിച്ചിരുന്നു.രമേശ് ചെന്നിത്തലയും ഇതിനെ പിന്തുണച്ച് രംഗത്ത് വന്നു.
- Advertisement -
തിരുവനന്തപുരത്ത് എത്തിയ താരീഖ് അൻവർ കെ പി സി സി അധ്യക്ഷൻ കെ.സുധാകരൻ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരെ കാണും. അതേസമയം പുന:സംഘടനയുമായി മുന്നോട്ടെന്ന നിലപാടിലാണ് കെ സുധാകരൻ. പാർട്ടിയെ ശക്തിപ്പെടുത്താൻ അതാണ് പോംവഴിയെന്നും ഇവർ വാദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ താരിഖ് അൻവറുമായുളള കൂടിക്കാഴ്ചയിൽ സംസ്ഥാന നേതൃത്വം ഈ നിലപാട് ആവർത്തിച്ചേക്കും.
- Advertisement -