തിരുവനന്തപുരം: കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശിശുക്ഷേമ സമിതിയെത്തന്നെ ചുമതലപ്പെടുത്തിയതില്‍ ഉത്കണ്ഠയുണ്ടെന്ന് കാണിച്ച് അനുപമയുടെ പരാതി. ബാലാവകാശ കമ്മീഷനും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്കുമാണ് അനുപമ പരാതി നല്‍കിയത്. പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും (CWC) ശിശുക്ഷേമ സമിതിയും തന്നോട് നീതി കേട് കാട്ടി. കുഞ്ഞിന്‍റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നല്‍കി തന്‍റെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരാനുള്ള സാഹചര്യമുണ്ടാക്കണമെന്നും അനുപമ പരാതിയില്‍ ആവശ്യപ്പെടുന്നു.
അനുപമയുടെ പരാതിയുടെ ഉള്ളടക്കം
- Advertisement -
ഞാൻ അനുപമ s ചന്ദ്രൻ. കുഞ്ഞിനെ അന്വേഷിച്ചു സമരം ചെയ്യുന്ന അമ്മയാണ്. വിവിധ ശിശു സംരക്ഷണ സ്ഥാപനങ്ങൾ, പോലീസ് അടക്കം എന്നോട് നീതികേടാണ് കാണിച്ചത്. ഇന്നലെ ചൈൽഡ് വെൽഫയർ കമ്മറ്റി(cwc) എന്റെ കുഞ്ഞിനെ തിരിച്ചു കൊണ്ട് വരാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ കുറ്റാരോപിതരായ ശിശുക്ഷേമ സമിതിയെയാണ് ഈ ഉത്തരവാദിത്വം ഏല്പിച്ചിട്ടുള്ളത്. ഇതിൽ എനിക്ക് അതിയായ ഉത്കണ്ഠ ഉണ്ട്. എന്നാൽ കുഞ്ഞിന്റെ സുരക്ഷ പരിഗണിച്ച് മതിയായ സംരക്ഷണം നൽകി ശിശു സൗഹാർദമായ രീതിയിൽ എന്റെ കുഞ്ഞിനെ തിരിച്ചു കൊണ്ടു വരാൻ സാഹചര്യം ഒരുക്കണമെന്ന് അപേക്ഷിക്കുന്നു.
അതേസമയം, അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കുന്നതിൽ സന്തോഷമെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു. ഒരു സ്ഥാപനം എടുത്ത നടപടിയിൽ തെറ്റുണ്ടെങ്കിൽ അത് തിരുത്തുന്നത് നല്ലതാണ്. ഇത്തരം വീഴ്ചകൾ ഇനിയും സംഭവിക്കാൻ പാടില്ലെന്നും ആനി രാജ പറഞ്ഞു.
- Advertisement -