Ultimate magazine theme for WordPress.

കൊച്ചിയിലും തിരുവനന്തപുരത്തും ഗുണ്ടാ വിളയാട്ടം; തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ചു

0

കൊച്ചി: തിരുവനന്തപുരത്തും കൊച്ചിയിലും ഗുണ്ടകളുടെ വിളയാട്ടം. തിരുവനന്തപുരം കണിയാപുരത്ത് യുവാവിന് മദ്യപ സംഘത്തിന്റെ ക്രൂരമര്‍ദനമേറ്റു. കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മര്‍ദിച്ചു. സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊച്ചിയില്‍ അക്രമത്തിലേക്ക് നയിച്ചത്. ഗുരുതരമായി പരിക്കേറ്റ ആന്റണി ജോണ്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനൊന്നാം തിയതിയാണ് സംഭവമുണ്ടായതെന്നാണ് പോലീസ് പറയുന്നത്.

- Advertisement -

കടവന്ത്രയിലെ ഒരു മരണ വീട്ടില്‍ നില്‍ക്കുകയായിരുന്നു മര്‍ദനമേറ്റ ആന്റണി ജോണ്‍. ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആന്റണി ജോണിനെ കാറിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകകയായിരുന്നു. തുടര്‍ന്ന് ആലുവയിലും അങ്കമാലിയിലും എത്തിച്ച് ക്രൂരമായി മര്‍ദിച്ചു. ഇതിനിടയില്‍ വസ്ത്രങ്ങള്‍ ഊരിയെടുക്കുകയും കണ്ണിലും ജനനേന്ദ്രിയത്തിലും മുളകുപൊടി സ്‌പ്രേ ചെയ്‌തെന്നുമാണ് പരാതിയില്‍ പറയുന്നത്.

- Advertisement -

Leave A Reply

Your email address will not be published.