വ്യവസായി പ്രമുഖന്റെ വീടിന് 50 ലക്ഷ്ത്തിന്റെ പിഡബ്ല്യൂഡി മതില്‍; വിവാദമായതോടെ റിപ്പോര്‍ട്ട് തേടി മന്ത്രി മുഹമ്മദ് റിയാസ്
വയനാട്: വ്യവസായ പ്രമുഖന്റെ വീടിന് പെതുമരാമത്ത് വകുപ്പ് ഭിത്തി നിര്‍മ്മിച്ച് കൊടുക്കുന്ന സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.
ഇന്ന് വൈകീട്ടോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് എന്‍ജിനീയര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടു. വയനാട് ലക്കിടിയില്‍ ദേശീയ പാതയുടെ നവീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ മറവിലാണ് പൊതുമരാമത്ത് വകുപ്പ് 50 ലക്ഷം ചെലവാക്കി മതില്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഇത് വിവാദമായതോടെയാണ് മന്ത്രി ഇടപെട്ടത്.
ജില്ലയിലെ കോയന്‍കോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ മുന്നിലാണ് ഇത്തരത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം. ഒറ്റ നോട്ടത്തില്‍ ദേശീയ പാതയിലെ മണ്ണിടിച്ചില്‍ തടയാനായി സര്‍ക്കാര്‍ നടത്തുന്ന നിര്‍മ്മാണമാണെന്ന് കരുതാം. എന്നാല്‍ മണ്ണിടിച്ചില്‍ സൃഷ്ടിച്ചതും, ഇവിടെ നിന്ന മണ്ണ് നീക്കുന്നതും കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കാനായിരുന്നു.
മൂന്ന് വര്‍ഷം മുന്‍പാണ് ഇതുമായി ബന്ധപ്പെട്ട സംഭവം നടക്കുന്നത്. കോയന്‍കോ ഗ്രൂപ്പിന്റെ വസ്തുവിന് മുന്നിലുള്ള ഭാഗത്ത് നിന്നും 50 ലോഡിലേറെ മണ്ണ് ഇടിച്ച് ലോറിയികളില്‍ കടത്തിക്കൊണ്ടുപോയിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ അറിവോടെ നടന്ന ഈ സംഭവത്തിനെതിരെ അന്നത്തെ അസിസ്റ്റന്റ് എഞ്ചിനീയര്‍ പരാതി നല്‍കിയിരുന്നു. ഈ കേസിന്റെ വിചാരണ തുടരുമ്ബോഴാണ് അര കോടി രൂപ ചിലവഴിച്ച് പൊതുമാരാമത്ത് വകുപ്പ് ഇതിന് പരിഹാരം കാണുന്നത്.
ചുരുക്കി പറഞ്ഞാല്‍ മണ്ണിടിച്ചില്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച് കോയന്‍കോ ഗ്രൂപ്പിനെ സഹായിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. സംരക്ഷണ ഭിത്തി നിര്‍മ്മിക്കുമ്ബോള്‍ നീക്കം ചെയ്യുന്ന മണ്ണ് വ്യവസായികളുടെ പുരയിടത്തില്‍ തന്നെയാണ് തള്ളുന്നത്.
- Advertisement -