കോട്ടയം: പച്ചക്കറി, പലചരക്കു വില കുതിച്ചുയര്‍ന്നതോടെ തിരക്കു കുറഞ്ഞു മാര്‍ക്കറ്റുകളും. മുമ്ബുണ്ടായിരുന്നതിന്റെ പകുതിയാളുകള്‍ മാര്‍ക്കറ്റിലേക്കു ഇപ്പോള്‍ വരുന്നില്ലെന്നു വ്യാപാരികള്‍ പറയുന്നു.
രാപകല്‍ ഭേദമെന്യേ വന്‍ ജനതിരക്ക് അനുഭവപ്പെട്ടിരുന്ന കോട്ടയം എം.എല്‍. റോഡിലെ പച്ചക്കറി കടകളില്‍ ആളുകള്‍ എത്താത്ത സാഹചര്യമാണ്.
- Advertisement -
പച്ചക്കറികള്‍ വില കുത്തനെ ഉയര്‍ന്നതാണ് ജനത്തിരക്ക് കുറയാന്‍ കാരണം. ദിവസത്തില്‍ പല കടകളില്‍ വലിയ തോതില്‍ കച്ചവടം നടന്നിരുന്നെങ്കില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി 1000 രൂപയില്‍ താഴെ മാത്രമാണു കച്ചവടം നടക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. വാങ്ങുന്നതിന്റെ അളവു കുറയുന്നതിനൊപ്പം ഇനങ്ങളുടെ എണ്ണം കുറയുന്നതായും വ്യാപാരികള്‍ പറയുന്നു.
മുമ്ബ് ഒരു ചാക്ക് വെണ്ടയ്‌ക്ക വില്‍പ്പനയ്‌ക്കായി എടുത്തിരുന്നെങ്കില്‍ വില ഉയര്‍ന്നതോടെ മൂന്നു കിലോഗ്രാം മാത്രമാണു വില്‍പ്പനയ്‌ക്കായി വാങ്ങുന്നതെന്ന് ഒരു വ്യാപാരി പറഞ്ഞു.
100 രൂപയ്‌ക്ക് അടുത്താണു മിക്ക ഇനങ്ങളുടെയും വില. സാധാരണക്കാര്‍ക്കു പുറമെ മാര്‍ക്കറ്റിലെത്തി പച്ചക്കറികള്‍ വാങ്ങിയിരുന്ന ചെറുകിട കച്ചവടക്കാരും പിന്‍വലിഞ്ഞിരിക്കുകയാണ്.
ചിലര്‍ എത്തി പച്ചക്കറികള്‍ വാങ്ങുന്നുണ്ടെങ്കിലും മുന്‍പത്തെ പോലെ വലിയ തോതില്‍ പച്ചക്കറികള്‍ വാങ്ങുന്നില്ല. വില കൂടിയതോടെ പച്ചക്കറികള്‍ വിറ്റു പോകാത്തതിനാലാണു ചെറുകിടക്കാര്‍ കൂടുതല്‍ പച്ചക്കറികള്‍ വാങ്ങാത്തതെന്നു മാര്‍ക്കറ്റിലെ വ്യാപാരികള്‍ പറയുന്നു. ചെറുകിട പച്ചക്കറി വ്യാപാരികളില്‍ പലര്‍ക്കും വ്യാപാരം നിര്‍ത്തേണ്ട അവസ്‌ഥയിലാണ്.
പലചരക്കു മാര്‍ക്കറ്റിലും സമാനമായ സ്‌ഥിതി വിശേഷമാണെന്നു വ്യാപാരികള്‍ പറയുന്നു. കോവിഡിനെത്തുടര്‍ന്നുള്ള സാമ്ബത്തിക ഞെരുക്കം വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നതായി കടയുടമകള്‍ പറയുന്നു.
- Advertisement -