Ultimate magazine theme for WordPress.

നോക്കൂകൂലിയിൽ പിടിച്ചുപറിക്ക് കേസെടുക്കണം -ഹൈക്കോടതി

0

കൊച്ചി: നോക്കുകൂലി ആവശ്യപ്പെട്ടെന്ന പരാതിയുണ്ടെങ്കിൽ തൊഴിലാളികൾക്കും യൂണിയൻ നേതാക്കൾക്കുമെതിരേ പിടിച്ചുപറിക്ക് കേസെടുക്കാൻ നിർദേശിച്ച് സംസ്ഥാന പോലീസ് മേധാവി ഉടൻ സർക്കുലർ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി.

നോക്കുകൂലി ആവശ്യപ്പെട്ടെന്നു കണ്ടെത്തിയാൽ അവരുടെ ചുമട്ടുതൊഴിലാളി ലൈസൻസ് റദ്ദാക്കാനും പിഴ ഈടാക്കാനും വ്യവസ്ഥചെയ്ത് കേരള ചുമട്ടുതൊഴിലാളി നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതിയെ സംബന്ധിച്ച് അറിയിക്കാനും ഇസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. ഹർജി വീണ്ടും പരിഗണിക്കുന്ന ഡിസംബർ എട്ടിനകം ഡി.ജി.പി. സർക്കുലർ പുറപ്പെടുവിക്കണം.

തൊഴിലാളി യൂണിയനുകൾ നോക്കുകൂലി ആവശ്യപ്പെട്ട് ഹോട്ടൽ നിർമാണം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കൊല്ലം അഞ്ചൽ സ്വദേശി ടി.കെ. സുന്ദരേശൻ ഫയൽ ചെയ്ത ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഹർജി പരിഗണിച്ചപ്പോൾ ചുമട്ടുതൊഴിലാളി നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതിയെക്കുറിച്ച് സർക്കാർ കോടതിയെ അറിയിച്ചു. നോക്കുകൂലി വിഷയത്തിൽ കോടതിയുടെ ഇടപെടലുണ്ടായ ശേഷമാണ് ഇത്തരമൊരു നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി അഭിപ്രായപ്പെട്ടു. വെറുതേ നോക്കിനിൽക്കാൻ കൂലി എന്നത് ലോകത്തൊരിടത്തും കേൾക്കാത്ത കാര്യമാണ്. കേരളത്തിൽ മാത്രമേ ഇത് നടക്കൂ.

നോക്കുകൂലി എന്ന പരാതിയിൽ യൂണിയൻ നേതാക്കൾക്കെതിരേയും നടപടി വേണം. എങ്കിേല ഇത് തടയാനാകൂ. പിടിച്ചുപറിക്കു പുറമേ ഐ.പി.സി. പ്രകാരമുള്ള മറ്റു വകുപ്പുകൾ പ്രകാരവും കേസെടുക്കണം. വെറുതേ ഉത്തരവിട്ടാൽ മാത്രം തടയാനാകില്ല നോക്കൂകൂലിയെന്നും കോടതി അഭിപ്രായപ്പെട്ടു.

- Advertisement -

Leave A Reply

Your email address will not be published.