Ultimate magazine theme for WordPress.

‍ഡിജിപി അനിൽകാന്തിന്‍റെ കാലാവധി നീട്ടി; സംസ്ഥാന പൊലീസ് മേധാവിയായി 2023 വരെ തുടരാം

0

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽകാന്തിന്‍റെ കാലാവധി നീട്ടി. രണ്ട് വർഷത്തേക്കാണ് ഡിജിപിയുടെ കാലാവധി നീട്ടി നൽകിയിരിക്കുന്നത്. 2023 ജൂൺ മുപ്പത് വരെയാണ് പുതുക്കിയ കാലാവധി. 2021 ജൂൺ മുപ്പതിനാണ് അനിൽകാന്തിനെ പൊലീസ് മേധാവിയായി മന്ത്രിസഭായോഗം തീരുമാനിച്ചത്. ലോകനാഥ് ബെഹ്റ വിരമിച്ചപ്പോഴായിരുന്നു അനിൽകാന്തിന്റെ നിയമനം.

ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ടായിരുന്നു പൊലീസ് തലപ്പത്തേക്കുള്ള വരവ്.

- Advertisement -

ദില്ലി സ‍ർവ്വകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ എം എ പൂർത്തിയാക്കിയ ശേഷമാണ് അനിൽ കാന്ത് സിവിൽ സർവ്വീസ് നേടുന്നത്. 1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്. പൊലീസ് തലപ്പത്തേക്ക് വരുന്ന സമയത്ത് അനിൽകാന്തിന് ഏഴ് മാസത്തെ സർവ്വീസാണ് ബാക്കിയുണ്ടായിരുന്നത് എന്നാൽ ‌‌പൊലീസ് മേധാവിയായതോടെ രണ്ട് വർഷം കൂടി അധികമായി കിട്ടുകയാണ്.

ബെഹ്റയെ പോലെ വിജിലൻസ്, ഫയർഫോഴ്സ്, ജയിൽ  തുടങ്ങി ആഭ്യന്തരവകുപ്പിന് കീഴിലെ എല്ലാ വിഭാഗത്തിൻ്റെയും തലവനായ ശേഷമാണ് അനിൽ കാന്തും പൊലീസ് മേധാവിയായത്.

കല്പറ്റ എഎസ്പിയായുള്ള സർവ്വീസ് തുടക്കം തന്നെ വിവാദത്തിലായിരുന്നു. പെൺകുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിൽ ദീർഘനാൾ സസ്പെൻഷനിലായി. പിന്നീട് കുറ്റവിമുക്തനായി. വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായും ഐബിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

- Advertisement -

Leave A Reply

Your email address will not be published.