പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ വിദേശ യാത്രകളെ കുറിച്ചും തട്ടിപ്പിലുള്ള വിദേശ പങ്കാളിത്തം സംബന്ധിച്ചുമുള്ള അന്വേഷണ വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും.
പൊലീസ് പീഡനം ആരോപിച്ചു മോണ്‍സന്‍റെ മുന്‍ ഡ്രൈവര്‍ അജി നല്‍കിയ ഹരജി പരിഗണിച്ചപ്പോളാണ് പുരാവസ്തു തട്ടിപ്പിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കില്‍ കോടതി വിശദീകരണം തേടിയത്. ഉന്നത ഇടപെടലുകള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കരുതെന്നു സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
കേസില്‍ എന്‍ഫോഴ്സ്മെന്‍റിനെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലൈസന്‍സില്ലാതെയാണ് മോന്‍സന്‍ പുരാവസ്തു ഇടപാട് നടതിയത് എന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും എന്തുകൊണ്ടു പൊലീസ് നടപടി എടുത്തില്ല എന്നതിലും സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും.
- Advertisement -