തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി ഇംപ്രൂവ്‌മെൻറ്/ സപ്ലിമെൻററി പരീക്ഷകൾ ജനുവരി 31 മുതൽ ഫെബ്രുവരി നാലുവരെ നടക്കും. പിഴ കൂടാതെ ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 15 ആണ്. 20 രൂപ പിഴയോടെ ഡിസംബർ 17 വരെയും 600 രൂപ പിഴയോടെ ഡിസംബർ 20 വരെയും ഫീസടയ്ക്കാം.
- Advertisement -
പുനർമൂല്യനിർണയത്തിന് അപേക്ഷിച്ചവർക്ക് ഫലം പ്രസിദ്ധീകരിച്ചതിനുശേഷം തൊട്ടടുത്ത മൂന്നു പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ പിഴയില്ലാതെ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. അപേക്ഷാ ഫോമുകൾ ഹയർസെക്കൻഡറി പോർട്ടലിലും സ്‌കൂളുകളിലും ലഭ്യമാണ്. ഓപൺ സ്‌കൂൾ വിദ്യാർഥികൾ പരീക്ഷ കേന്ദ്രങ്ങളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ടൈംടേബിൾ
ജനുവരി 31 രാവിലെ: സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്‌ട്രോണിക് സർവിസ് ടെക്‌നോളജി -ഓൾഡ്, ഇലക്‌ട്രോണിക് സിസ്റ്റംസ്.
ഉച്ച: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്‌ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്.
ഫെബ്രുവരി ഒന്ന് രാവിലെ: മാത്‌സ്, പാർട്ട് മൂന്ന് ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി.
ഉച്ച: പാർട്ട് രണ്ട് ലാംഗ്വേജസ്, കമ്ബ്യൂട്ടർ ഇൻഫർമേഷൻ ടെക്‌നോളജി -ഓൾഡ്, കമ്ബ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി.
ഫെബ്രുവരി രണ്ട് രാവിലെ: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽവർക്ക്, ജിയോളജി, അക്കൗണ്ടൻസി.
ഉച്ച: ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കമ്ബ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ.
ഫെബ്രുവരി മൂന്ന് രാവിലെ: പാർട്ട് ഒന്ന് ഇംഗ്ലീഷ്.
ഉച്ച: ഫിസിക്‌സ്, ഇക്കണോമിക്‌സ്.
ഫെബ്രുവരി നാല് രാവിലെ: ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കമ്ബ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്.
- Advertisement -