Ultimate magazine theme for WordPress.

ഡിസംബർ 13 ലോക വയലിൻ ദിനം

0

 

ഡിസംബർ 13 ലോക വയലിൻ ദിനമായി ആചരിക്കുന്നു. എന്നാൽ അന്താരാഷ്ട്ര വയലിൻ ദിനം ആചരിക്കുന്നത്‌ ജൂൺ 17 ന്‌ ആണ്‌.

- Advertisement -

തടിയും തന്ത്രികളും ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ഉപകരണമാണ് വയലിൻ.

17 ആം നൂറ്റാണ്ടിൽ ആണ് വയലിൻ ആദ്യം പ്രചാരത്തിലെത്തിയത്. പിന്നീടിതിന് പല ഭേദഗതികളും വരുത്തി.

ശ്രുതിമധുരമായ സംഗീതം പൊഴിക്കുന്ന ഒരു തന്ത്രിവാദ്യമാണ്‌ വയലിൻ അഥവാ ഫിഡിൽ. പാശ്ചാത്യമായ വാദ്യോപകരണമാണ് ഇതെന്നാലും കർണാടക സംഗീതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഉപകരണമാണിത്.

മനുഷ്യശബ്ദത്തോട് ഏറ്റവും കൂടുതൽ താദാത്മ്യം പ്രാപിച്ച നാദമാണ് വയലിനുള്ളത്. ആറ് കാലങ്ങളും വളരെ മനോഹരമായി വയലിനിൽ വായിക്കുവാൻ സാധിക്കും. വയലിൻ കൂടാതെയുള്ള ഒരു സംഗീതകച്ചേരി ഇക്കാലത്ത് വിരളമാണ്‌. വായ്പ്പാട്ടിന്റെ കൂടെയല്ലാതെ വയലിൻ മാത്രം ഉപയോഗിച്ചും കച്ചേരികൾ നടത്തുന്നുണ്ട്.

കർണാടകസംഗീതക്കച്ചേരിക്ക് പിന്നണിയിൽ വയലിൻ വായിക്കുന്നു
നാലു തന്ത്രികളാണ്‌ സാധാരണയായി വയലിനുള്ളത്. കർണ്ണാടകസംഗീതത്തിൽ ഓരോ കമ്പികളും യഥാക്രമം മന്ദ്രസ്ഥായി ഷഡ്ജം, മന്ദ്രസ്ഥായി പഞ്ചമം, മദ്ധ്യസ്ഥായി ഷഡ്ജം, മദ്ധ്യസ്ഥായി പഞ്ചമം എന്നിവ മീട്ടുന്നതിനായി ക്രമീകരിച്ചിരിക്കും. പാശ്ചാത്യ ശൈലിയിൽ ഇ,എ,ഡി,ജി എന്നിങ്ങനെയാണ് തന്ത്രികളുടെ ക്രമീകരണം.

ഗ്രീസിലെ ലയർ പോലെയുള്ള കമ്പിവാദ്യങ്ങൾ കമ്പി വലിച്ചുവിട്ടു വായിക്കുന്നവയാണ്. വില്ലുരൂപത്തിലുള്ള വാദ്യോപകരണങ്ങൾ മധ്യേഷ്യയിലെ അശ്വാരൂഢസസ്കാരത്തിൽ നിന്നും ഉത്ഭവിച്ചതാണ്. ഇതിനൊരു ഉദാഹരണമാണു തംബുർ. അവരുടെ രണ്ടു കമ്പികളുള്ള തിരിച്ചുപിടിക്കുന്ന ഫിഢിലുകളുടെ കമ്പികൾ കുതിര വാലുപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. അവ വായിക്കുന്നതോ, കുതിരരോമം കൊണ്ടുള്ള വില്ലുകൊണ്ടും. ഇതിന്റെ തലഭാഗത്ത് കുതിരയുടെ തല കൊത്തിവച്ചിട്ടുമുണ്ടാവും. ഇന്നു നമ്മൾ വായിക്കാനുപയോഗിക്കുന്ന വയലിനുകളും വയോളകളും സെല്ലോകളും വായിക്കുന്നതിനുള്ള വില്ലു നിർമ്മിച്ചിരിക്കുന്നത് അന്നത്തെ നാടോടികളുടെ പൈതൃകമായ കുതിരരോമം കൊണ്ടു തന്നെയാണ്.
ഇന്ന്ത്തെ രൂപത്തിൽ വയലിൻ ഉൽഭവിച്ചത് പതിനാറാം നൂറ്റാണ്ടിലെ വടക്കൻ ഇറ്റലിയിലായിരുന്നു.

- Advertisement -

Leave A Reply

Your email address will not be published.