തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ വെട്ടേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുതൂര്‍ സ്വദേശി അമല്‍ദേവിന് (22) ആണ് വെട്ടേറ്റത്.
വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. വലതു കൈയ്ക്ക് താഴെ വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തില്‍ വെട്ടേറ്റ നിലയില്‍ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- Advertisement -