ചാനലുകൾ റേറ്റിംഗ് കൂട്ടാൻ ദിലീപിന്റെയും സ്വപ്നയുടെയും പിന്നാലെ പാഞ്ഞപ്പോൾ ഒരിറ്റു വെള്ളം കിട്ടാതെ വമ്പൻ പാറ ഇടുക്കിൽ നിന്നും താഴേക്ക് ഇറങ്ങാൻ കഴിയാത്ത ബാബുവിന്റെ അവസ്ഥ ശ്രദ്ധിക്കാതെ പോയത് ദയനീയം.മണിക്കൂറുകളായി മലമ്പുഴയിൽ പാറമുകളിൽ പാറ ഇടുക്കിൽ പെട്ടുപോയ ബാബു( 23)വിനെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ് ആർമിയുടെ കമാൻ ന്റോകൾ എത്തി ശ്രമം തുടരുമ്പോൾ ആയുവാവിന് ഇതുവരെയും ഒരുതുള്ളി വെള്ളം കൊടുക്കാൻ കഴിയാതെ വിഷമിക്കുന്ന സുരക്ഷാ സംവിധാനത്തിൽ പരിതപിക്കാൻ മാത്രമേ കഴിയുന്നുള്ളൂ 33മണിക്കൂർ പിന്നിട്ടു എന്നും ഓർക്കണം ഇപ്പോൾ രാത്രിയിൽ 11 ന് വിഷമകരമായ അവസ്ഥയിൽ ബാബുവിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധാത്തിലാണ്.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേർന്നാണ് സാഹസിക വിനേദസഞ്ചാര മേഖലയായ മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാൽ കുട്ടികൾ രണ്ടുപേരും പകുതിയെത്തിയപ്പോൾ തിരികെപോയി. ബാബു മലമുകളിലേയ്ക്ക് പോയി. മലയുടെ മുകളിൽനിന്ന് കാൽ തെന്നിവീണ ബാബു പാറക്കെട്ടിനിടയിൽ കുടുങ്ങുകയായിരുന്നു. താഴെയുള്ളവരെ ബാബു ഫോണിൽ വിവരമറിയിച്ചു.
- Advertisement -
ചിലർ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നേരം ഇരുട്ടിത്തുടങ്ങിയതോടെ അവർ തിരിച്ചുപോന്നു. അപ്പോൾ ബാബു തന്നെ അപകടത്തിൽപ്പെട്ട വിവരം തന്റെ ഫോണിൽനിന്ന് അഗ്നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു. തെന്നിവീണതിനെ തുടർന്ന് ബാബുവിന്റെ കാലിൽ മുറിവും ഉണ്ടെന്നാണ് അറിയുന്നത് പരിക്ക് പറ്റിയതിനാൽ അനങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. പരിക്കേറ്റതിന്റെ ചിത്രങ്ങളും സെൽഫിയും ബാബു സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു.
ഫോണിന്റെ ചാർജ് തീരാറായെന്ന സന്ദേശം ബാബുവിന്റെ സുഹൃത്തുക്കൾക്ക് ലഭിച്ചിരുന്നു. ബാബുവുമായി യാതൊരുവിധത്തിലുള്ള ആശയവിനിമയവും നടക്കുന്നില്ല. രാവിലെ തിരച്ചിലിനായി പോയസംഘം ബാബുവിനെ കണ്ടതായി അറിയിച്ചിരുന്നു.
തൻ്റെ കാലിന് പരിക്കേറ്റ ചിത്രങ്ങൾ ബാബു അയച്ചു നൽകിയിട്ടുണ്ട്. ഇന്നലെ ബാബുവിന് അരികിലേക്ക് രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ചെങ്കുത്തായ മലയിടുക്കിലേക്ക് എത്താനാവാതെ തിരിച്ചു പോകുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ വിഭാഗത്തിൻ്റെ ഒരു സംഘം നിലവിൽ യുവാവ് കുടുങ്ങി കിടക്കുന്ന പാറക്കെട്ടിന് അടുത്തു ക്യാംപ് ചെയ്യുന്നുണ്ട്. എന്നാൽ ഇവർക്കും യുവാവിനെ നേരിൽ കാണാൻ സാധിക്കില്ല. താഴെ നിന്നു നോക്കിയാൽ യുവാവിനെ കാണാൻ സാധിക്കും.
കഷ്ടിച്ച മൂന്നടി നീളമുള്ള ഒരു മലയിടുക്കിലാണ് യുവാവുള്ളത്.ഇവിടേക്ക് മറ്റു മൃഗങ്ങൾക്കും ഒന്നും എത്തിച്ചേരാൻ പറ്റില്ല. എന്നാൽ ഭക്ഷണമോ വെള്ളമോ കിട്ടാതെ യുവാവിന് ഒറ്റയ്ക്ക് അധികം സമയം അവിടെ തുടരാനുമാവില്ല. കൂടുതൽ ദേശീയ ദുരന്തനിവാരണ സേനാഗംങ്ങൾ ഉടനെ ഇവിടേക്ക് എത്തും. പാലക്കാട് ജില്ലാ കളക്ടർ ആണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്
മദ്രാസ് റെജിമെന്റിൽ നിന്നും എത്തിയ സംഘത്തിൽ 9 പേരുണ്ട് ചെറാട് മലയിലെ രക്ഷാ പ്രവർത്തനം രാത്രിയിലും തുടരുന്നു
മലയാളി ലഫ്നന്റ് കേണൽ ഹേമന്ത് രാജ് ആണ് ഇപ്പോൾ സ്ഥലത്ത് എത്തിയത്.ഇന്ന് രാത്രി തന്നെ പർവ്വത യുദ്ധ പരിശീലനം നേടിയിട്ടുള്ള സൈനിക ടീമാണ് എത്തിയിട്ടുള്ളത്.എ യർഫോഴ്‌സ് കമാന്റോസും ബാംഗ്ലൂർ നിന്നും പുറപ്പെട്ടു.
- Advertisement -